Asianet News MalayalamAsianet News Malayalam

ഷാഡോ പൊലീസെന്ന് പറഞ്ഞ് ചോദ്യം ചെയ്യൽ, പിന്നാലെ യുവാക്കളുടെ കൈകൾ അടിച്ചൊടിച്ചു; കേസിലെ രണ്ടാമനും പിടിയിലായി

രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം 12നാണ് കേസിന് ആസ്പദമായ സംഭവം. 

Interrogation by pretending to be shadow police and attacked the youth one more arrested
Author
First Published Jun 29, 2024, 8:59 PM IST

കാട്ടാക്കട: ഷാഡോ പൊലീസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച പ്രതികളിൽ രണ്ടാമനും അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട്, ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം 12നാണ് കേസിന് ആസ്പദമായ സംഭവം. 

ഉറിയാക്കോട്, മാങ്കുഴി, ആർ.ബി ഗാർഡൻസിൽ രജേഷ് (37) നെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്‌തു റിമാൻഡ് ചെയ്‌തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്നു ഷഹനാസ്. വെള്ളനാട് സ്വദേശികളായ വിഷ്ണുവും മനുവും തൂങ്ങാംപാറയിലെ സിനിമാ തിയേറ്ററിൽ നിന്ന് സെക്കന്റ് മടങ്ങുംവഴിയാണ് പ്രതികൾ മർദ്ദിച്ചത്. 

യുവാക്കൾ കൈതക്കോണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കവേ ബൈക്കിൽ എത്തിയ പ്രതികൾ ഷാഡോ പൊലീസ് ആണെന്നും പറഞ്ഞ് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു.  തുടർന്ന് കത്തികാട്ടി ബൈക്കിൽ കയറ്റി കൊണ്ട് പോയി പൂവച്ചൽ കാപ്പിക്കാട് റോഡിൽ ദർപ്പക്കാട് എന്ന സ്ഥലത്ത് എത്തിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വലതുകൈകൾ അടിച്ച് ഒടിക്കുകയും കൈവള കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. 

ശേഷം യുവാക്കളുടെ കൈകളിലൂടെ ബൈക്ക് കയറ്റി ഇറക്കുകയും ചെയ്‌തു. ശേഷം യുവാക്കളെ പിന്തുടർന്നു എത്തി വെള്ളനാട് നാലുമുക്കിൽ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും ചെയ്‌തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി പ്രതിയെ റിമൻറ് ചെയ്തു

അമ്മയെ കൊന്ന കേസിൽ 17 വർഷമായി ജയിലിൽ, പരോളിലിറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു, വീണ്ടും അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios