Asianet News MalayalamAsianet News Malayalam

ലോൺ അടവുമായി ബന്ധപ്പെട്ട് സംഘര്‍ഷം, കൊല്ലത്ത് യുവതിയെ വീട്ടിൽക്കയറി ആക്രമിച്ചു; 5 സ്ത്രീകൾക്കെതിരെ കേസെടുത്തു

സുരജയും മറ്റ് സ്ത്രീകളും ചേർന്ന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മൈക്രോ ഫിനാൻസ് ലോൺ എടുത്തിരുന്നു. സുരജ ലോൺ അടവ് മുടക്കിയതിനെ തുടർന്ന് അത് ചോദിക്കാൻ വേണ്ടിയാണ് സ്ത്രീകൾ ഇവിടേക്ക് എത്തിയത്. 

Conflict over loan repayment In Kollam the woman was assaulted inside her house
Author
First Published Jun 29, 2024, 5:35 PM IST

കൊല്ലം: കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലാണ് സംഭവം. മൈക്രോ ലോൺ അടവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സുരജയും മറ്റ് സ്ത്രീകളും ചേർന്ന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മൈക്രോ ഫിനാൻസ് ലോൺ എടുത്തിരുന്നു. സുരജ ലോൺ അടവ് മുടക്കിയതിനെ തുടർന്ന് അത് ചോദിക്കാൻ വേണ്ടിയാണ് സ്ത്രീകൾ ഇവിടേക്ക് എത്തിയത്. രാത്രിയോടെയാണ് 5 സ്ത്രീകൾ സുരജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. 

സംസാരം പിന്നീട് വാക്കേറ്റത്തിലേക്കും അത് പിന്നെ കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. അസഭ്യം പറയുന്നതും കൂട്ടയടി നടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ടോർച്ച് കൊണ്ട് കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ സുരജയെ മർദിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പൊലീസ് 5 സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി, ലഹളയുണ്ടാക്കി എന്നീവകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരജയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios