Asianet News MalayalamAsianet News Malayalam

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ്, ക്ലാസ് മുറിയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. 

Students Books Kept in Class Room are Burned in Bovikanam AUPS
Author
First Published Jul 1, 2024, 12:33 PM IST

കാസർകോട്: ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. 

സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സിൽ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചല്ല, ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല.

മുൻപും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്‍റെ വാതിൽ തകർക്കാൻ ശ്രമം നടന്നിരുന്നു. പൊലീസിൽ പരാതി നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. 

സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക 'പൊലീസ് സൈക്കിളി'ൽ

Latest Videos
Follow Us:
Download App:
  • android
  • ios