1981ലെ സഹപാഠികള്‍ ഒത്തുചേര്‍ന്നു; വാട്‌സ്ആപ്പ് കൂട്ടായ്‌മയിലൂടെ ലേഖയ്‌ക്ക് വീട്
നൂറനാട് പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1981 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് തേര്‍ഡ്ബെല്‍
ചാരുംമൂട്: വാട്സ്ആപ്പ് കൂട്ടായ്മയില്‍ ലേഖയ്ക്ക് വീടായി. പടനിലം നടുവിലേമുറി കിഴക്കേതില്‍ ദേവീഭവനം വീട്ടില്‍ ലേഖയ്ക്കാണ് സഹപാഠികള്‍ വീടുവച്ചു നല്‍കിയത്. വീടിന്റെ ഗൃഹപ്രവേശം ബുധനാഴ്ച രാവിലെ നടന്നു. തേര്‍ഡ്ബെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ജാന്‍സി വീടിന്റെ താക്കോല്‍ ലേഖയ്ക്ക് കൈമാറി.
നൂറനാട് പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1981 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് തേര്‍ഡ്ബെല്‍. 38 പേരടങ്ങുന്ന കൂട്ടായ്മയുടെ പ്രയത്നമാണ് ഈ വീട്. ജാന്‍സിയും ഭര്‍ത്താവ് സോമശേഖരന്‍പിള്ളയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മൂന്ന് ലക്ഷത്തില്‍പ്പരം രൂപ ചെലവായ വീടിന്റെ മേല്‍ക്കൂര കേരള അയണ്‍ ഫാബ്രിക്കേഷന്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. ട്രസ്റ്റ് റിയാദ് കൂട്ടായ്മയും വീട് നിര്‍മാണത്തിന് സഹായിച്ചു.
Read more: വയനാട്ടില്‍ കടുവകള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു; ജനങ്ങൾ ഭീതിയില്‍
ലേഖയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി, മകള്‍ ദേവീകൃഷ്ണ, അമ്മ സരോജിനി എന്നിവര്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുമറച്ച കൂരക്കുള്ളിലായിരുന്നു ഇതേവരെ താമസിച്ചിരുന്നത്.