ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, രാജേഷ്, ശെൽവൻ എന്നിവരാണ് റിമാൻഡിലായത്.

Chengannur Vandimala temple case Three including the municipal councilor are in remand

ചെങ്ങന്നൂർ: വണ്ടിമല ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ച നാഗവിളക്ക് ഇളക്കി കുളത്തിലിട്ട കേസിൽ നഗരസഭ കൗണ്‍സിലർ ആടക്കം മൂന്ന് പേർ റിമാൻഡിൽ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, രാജേഷ്, ശെൽവൻ എന്നിവരാണ് റിമാൻഡിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ക്ഷേത്രത്തിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്ക് വഴി വീതികൂട്ടാനാണ് നാഗവിളക്ക് വെള്ളിയാഴ്ച രാത്രി ഇളക്കിയെടുത്ത് സമീപത്തെ കുളത്തിൽ എറിഞ്ഞത്. നഗരസഭ കൗണ്‍സിലറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് പ്രതികളായ രാജേഷിനും ശെൽവനും പണം നൽകി യാണ് ഇത് ചെയ്യിച്ചത്. 

ക്ഷേത്ര സമിതിയുടെ പരാതിയിൽ പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. കുളത്തിൽ നിന്ന് നാഗവിളക്കും മുങ്ങിയെടുപ്പിച്ചു ക്ഷേത്രം ഭാരവാഹികള്‍ക്കും കൈമാറി. നീക്കം ചെയ്ത സ്ഥലത്ത് തന്നെ വിളക്ക് പുനംസഥ്പിക്കുകയും ചെയ്തു. പിന്നാലെ നിയമ നടപടികള്‍ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ടിക്കറ്റ് നമ്പർ വെട്ടിമാറ്റി ഒട്ടിച്ച് കച്ചവടക്കാരനിൽ നിന്ന് 5000 തട്ടി, ലോട്ടറി തട്ടിപ്പ് വ്യപകമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios