വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊന്ന കേസ്; കണ്ണൂരിൽ അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ചു
കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്.
കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം.
കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. അച്ഛന് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
'എഡ്വിനക്കും ഐൻസ്റ്റീനുമടക്കം നെഹ്റു എഴുതിയ കത്ത് കൈമാറണം'; രാഹുലിനോട് കേന്ദ്രത്തിന്റെ അഭ്യർഥന
https://www.youtube.com/watch?v=Ko18SgceYX8