ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചു, ഇരുമ്പ് ചങ്ങലയും വടിയുമൊക്കെയായി തിയേറ്റർ ഓഫീസിൽ അതിക്രമം, 4 പേർ അറസ്റ്റിൽ
സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ 5 പേർക്കെതിരെ കേസ്
ചെറുപ്പളശ്ശേരി: സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ 5 പേർക്കെതിരെ കേസ്. ഇതിൽ നാലുപേർ പേർ അറസ്റ്റിലായി. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് 6 ന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ പ്രകോപിതരായായിരുന്നു സിനിമ കാണാനെത്തിയ അഞ്ചംഗം സംഘം തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ , ശിവരാമാൻ എന്നിവരെ ആക്രമിക്കുകയായിരുന്നു.
ഇവർ കയ്യിൽ കരുതിയിരുന്ന ഇരിമ്പുചങ്ങല, വടി എന്നിവ ഉപയോഗിച്ച് ഓഫീസിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും തല്ലിത്തകർത്തു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.
Read more; എന്നാലും, ഇതെന്തൊരു അഡിക്ഷൻ, യുവതിയുടെ വിവാഹമോചനത്തിന്റെ കാരണം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ..!
മുളയങ്കാവ് കണ്ണേരി വീട് 26-കാരനായ വിജേഷ്, പത്തംകുളംവീട് 22-കാരനായ നൗഫൽ, വീട്ടുക്കാട് ഹൗസിൽ 22-കാരനൻ പ്രശാന്ത്, മുളയങ്കാവ് പുത്തൻപുരയിൽ വീട് മുഹമ്മദ് ഷഫീഖ്. എന്നിവരെ എസ്എച്ച് ഒ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതി മുളയങ്കാവ് കളത്തിൽ ഹൗസ് 36-കാരനായ റഷീദ് ഒളിവിലാണ്. പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ഇയാൾ തൃശൂർ ജില്ലയിലെ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ആക്രമികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം