മടക്കയാത്രയിൽ സ്രാങ്ക് ഉറങ്ങിപ്പോയി, ദിശമാറി തേങ്ങാപ്പട്ടണത്തെ ബോട്ടെത്തിയത് പൊന്നാനിയിൽ

മത്സ്യബന്ധനം കഴിഞ്ഞ് കിട്ടിയ മീൻ ബേപ്പൂർ ഹാർബറിൽ വിറ്റഴിച്ച് നാട്ടിലേക്ക് പോകുന്നതിനിടെയാണ് സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയത്

boat driver and crew doze off  small fishing boat re routes to another port and damages

മലപ്പുറം: റോഡിൽ വാഹനം ഓടിക്കുന്നവർ ഉറങ്ങിപ്പോയതിന് പിന്നാലെയുണ്ടായ അപകടങ്ങളേക്കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. എന്നാൽ ബോട്ട് ഓടിക്കുന്ന സ്രാങ്ക് ഉറങ്ങിപ്പോയാൽ എന്ത്‌ സംഭവിക്കുമെന്ന് അറിയാമോ?  ബോട്ട് ദിശ മാറി പോവും. അത്തരമൊരു സംഭവമാണ് പൊന്നാനിയിൽ കഴിഞ്ഞ ദിവസം നടന്നത്. 

തമിഴ്‌നാട്ടിലേക്ക് പോകേണ്ട ബോട്ട് സ്രാങ്ക് ഉറങ്ങിയതോടെ ദിശമാറി പുതുപൊന്നാനി തീരത്തണഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് കിട്ടിയ മീൻ ബേപ്പൂർ ഹാർബറിൽ വിറ്റഴിച്ച് നാട്ടിലേക്ക് പോകുന്നതിനിടെയാണ് സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെ ബോട്ടാണ് പുതുപൊന്നാനി തീരത്തെത്തിയത്.

സ്രാങ്കടക്കം ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. കരക്കെത്തിയ ബോട്ട് ഫിഷറീസും പൂളക്കൽ സൈഫുവിൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടുകാരും കെട്ടിവലിച്ച് പൊന്നാനിയിലെ പഴയ ജങ്കാർ ജെട്ടിക്ക് സമീപമെത്തിച്ചു. ബോട്ടിന് ചെറിയ തകരാർ ഉണ്ട്. ഇത് പരിഹരിച്ചശേഷം ബോട്ട് നാട്ടിലേക്ക് തിരിക്കും.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios