കുടുംബ വഴക്ക്; തൃശൂരിൽ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിൽ
ഇന്നലെ രാത്രിയായിരുന്നു സംഭവം. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്.
തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്. ഇവർ തമ്മിൽ വഴക്കുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കുത്തേറ്റ റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8