മുംബൈയിൽ നിന്ന് തൃശൂരിലേക്ക് സ്കേറ്റിംഗ്; നഗരത്തിൽ വെച്ച് യുവാവ് പിടിയിൽ,അനിയനെ കാണാൻ എത്തിയതെന്ന് വിശദീകരണം
ഇയാൾ മുംബൈയിൽ നിന്നാണ് തൃശൂരിലേക്ക് എത്തിയത്. ആറു ദിവസം കൊണ്ട് സ്കേറ്റു ചെയ്ത് കൊണ്ടാണ് മുംബൈയിൽ നിന്ന് എത്തിയത്.
തൃശൂർ: തൃശൂർ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ എന്ന 26 കാരൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂർ നഗരത്തിൽ മറ്റൊരു വാഹനത്തിൽ പിടിച്ച് സ്കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്. എന്നാൽ കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിൻ്റെ വലയിലായത് .
കലൂരിലുള്ള സഹോദരനെ കാണാൻ ആറു ദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്
https://www.youtube.com/watch?v=Ko18SgceYX8