Asianet News MalayalamAsianet News Malayalam

ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീണു; ആറാട്ട് വഴിയിൽ 14 കാരന് ദാരുണാന്ത്യം

ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിൽ 9-ാം ക്ലാസ്സിൽ പഠിക്കുകയാണ് അൽ ഫയാസ്.
 

A 14-year-old fell down a wall and died on Alappuzha Aarat Road
Author
First Published Jun 26, 2024, 8:57 PM IST

ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios