തുടർച്ചയായി ജോലി, 10 ദിവസം അവധി ചോദിച്ചപ്പോൾ പണി കളയുമെന്ന് ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; സിഐക്കെതിരെ പരാതി
ബൈക്കിൽ പോകാൻ ഒരുങ്ങിയ സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ ഊരി മാറ്റി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സന്ദീപ് പറയുന്നു
പാലക്കാട് : അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സിഐ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പാലക്കാട് നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ് പി നിർദേശം നൽകി. ഈ മാസം 26 നായിരുന്നു സംഭവം. തുടർച്ചയായി ജോലി ചെയ്യുകയാണെന്നും 10 ദിവസം അവധി വേണെമെന്നുമായിരുന്നു പാടഗിരി സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ ആവശ്യം. ഒരു കാരണവശാലും അവധി അനുവദിക്കില്ലെന്നായിരുന്നു സിഐ കിരൺ സാമിൻറെ നിലപാട്. എങ്കിൽ മെഡിക്കൽ അവധി എടുക്കുമെന്നായി സന്ദീപ്. ഇതോടെ അവധി എടുത്താൽ പണി കളയുമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
വി സി നിർണ്ണയത്തിന് സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ചുമതല നിർവഹിക്കൽ, ആർക്കും തടയാനാകില്ലെന്ന് ഗവർണർ
പീറ പൊലീസ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. തുടർന്ന് ബൈക്കിൽ പോകാൻ ഒരുങ്ങിയ സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ ഊരി മാറ്റി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സന്ദീപ് പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ ഷൊർണൂർ ഡിവൈഎസ്പിക്ക് എസ്പി നിർദ്ദേശം നൽകി. സിഐയ്ക്കെതിരെ പൊലീസിനകത്ത് നിന്നും നാട്ടുകാരിൽ നിന്നും ഇതിന് മുമ്പും പരാതി ഉയർന്നിട്ടുണ്ട്.