Asianet News MalayalamAsianet News Malayalam

തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ​ഗൃഹനാഥൻ മരിച്ചു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

63 year old dies after snake bite
Author
First Published Jun 25, 2024, 9:16 PM IST

ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.  

Latest Videos
Follow Us:
Download App:
  • android
  • ios