ആശങ്കയോടെ മലപ്പുറം; ഇന്ന് 306 പേർക്ക് കൂടി കൊവിഡ്; 288 കേസുകളും സമ്പർക്കം വഴി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

306 more people affected covid 19 in malappuram

മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 306 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. 288 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർ ഉറവിടമറിയാത്തവരാണ്. 275 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധ ഉണ്ടായത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതർ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 

അതേസമയം, ജില്ലയിൽ 130 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 2,963 പേരാണ് ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Latest Videos
Follow Us:
Download App:
  • android
  • ios