Asianet News MalayalamAsianet News Malayalam

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തി, കാട്ടിക്കുളത്ത് വെച്ച് വാഹനം പൊക്കി; പിടികൂടിയത് 149 ഗ്രാം എംഡിഎംഎ 

ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎയുമായി എത്തിയത്. കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളായിരുന്നു ലക്ഷ്യസ്ഥാനം. 

149 Grams of mdma seized from kattikulam while importing from bengaluru to Kerala
Author
First Published Jul 4, 2024, 3:22 PM IST

മാനന്തവാടി : കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കാട്ടിക്കുളത്ത് വെച്ചാണ് 149 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. താമരശ്ശേരി വലിയ പറമ്പ് പുത്തുൻ പീടികയിൽ ഹബീബ് റഹ്മാൻ, മലപ്പുറം കീഴുപറമ്പ് സ്വദേശി ദിപിൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. സ്ഥിരം എംഡിഎംഎ കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇരുവരും. 

ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎയുമായി എത്തിയത്. കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളായിരുന്നു ലക്ഷ്യസ്ഥാനം. രാത്രി യാത്ര നിരോധമുള്ളതിനാൽ, കുട്ടവഴിയാണ് കടത്ത്. കാട്ടിക്കുളം ആർടിഒ ചെക്പോസ്റ്റിന് സമീപം വാഹനം തടഞ്ഞായിരുന്നു പരിശോധന. കാറിൻ്റെ ബോണറ്റിൻ്റെ സൈഡിൽ ഫെണ്ടറിൽ അതീവ രഹസ്യമായാണ് എംഡിഎംഎ ഒളിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

യുവ നടന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്, പ്രതികരണവുമായി സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios