ബിൽ​ ഗേറ്റ്സിനിഷ്ടപ്പെട്ട 4 പുസ്തകങ്ങളും ത്രില്ലർ സീരീസും ഇവയാണ്

രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് ന്യൂയോർക്ക് ടൈംസിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ഡേവിഡ് ബ്രൂക്സിൻ്റെ 'ഹൗ ടു നോ എ പേഴ്സൺ' (How to Know a Person by David Brooks) ആണ്.

four books and one series Bill Gates recommends

മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഈ വേനൽക്കാലത്ത് താൻ വായിച്ച നാല് പുസ്തകങ്ങളും കണ്ട ഒരു ടിവി ഷോയും ഇൻസ്റ്റ​ഗ്രാമിൽ തന്റെ ഫോളോവേഴ്സിനായി പരിചയപ്പെടുത്തിയിരിക്കുകയാണ്. അവ ഏതെല്ലാമാണ്. 

ഈ പുസ്തകങ്ങളും ടിവി ഷോയും താൻ മറ്റുള്ളവർക്ക് റെക്കമെൻഡ് ചെയ്യാൻ ആ​ഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വായിക്കാനിഷ്ടപ്പെടുന്ന ആളാണ് ബിൽ​ഗേറ്റ്സ്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ് അദ്ദേഹം തന്റെ ഫോളോവേഴ്സിനായി പരിചയപ്പെടുത്തിയിരിക്കുന്നത്.

ആദ്യത്തെ ചിത്രത്തിൽ, ക്രിസ്റ്റിൻ ഹന്നയുടെ 'ദി വിമൻ' (Women by Kristin Hannah) ആണദ്ദേഹം വായിക്കുന്നത്. വിയറ്റ്നാം യുദ്ധത്തിൽ സേവനമനുഷ്ഠിച്ച യുഎസ് ആർമി നഴ്സായ ഫ്രാൻസെസ് മഗ്രാത്തിൻ്റെ കഥയാണ് ഈ നോൺ-ഫിക്ഷൻ പുസ്തകത്തിലുള്ളത്. 

രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് ന്യൂയോർക്ക് ടൈംസിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ഡേവിഡ് ബ്രൂക്സിൻ്റെ 'ഹൗ ടു നോ എ പേഴ്സൺ' (How to Know a Person by David Brooks) ആണ്. കരുണയുള്ള കേൾവിക്കാരനാകുന്നതിനെ കുറിച്ചും മനുഷ്യബന്ധങ്ങളെ കുറിച്ചും പറയുന്ന പുസ്തകമാണിത്. 

മൂന്നാമതായി ഖാൻ അക്കാദമി സിഇഒ സൽ ഖാൻ്റെ 'ബ്രേവ് ന്യൂ വേർ‌ഡ്സ്' (Brave New Words by Sal Khan) എന്ന പുസ്തകമാണ്. എഐ ഉണ്ടാക്കിയ മുന്നേറ്റങ്ങളാണ് ഉള്ളടക്കം.

TED ടോക്ക്സ് തലവൻ ക്രിസ് ആൻഡേഴ്സൻ്റെ 'ഇൻഫെക്ഷ്യസ് ജനറോസിറ്റി' (Infectious Generosity by Chris Anderson) യാണ് അടുത്തത്. TED ടോക്ക്സിൽ നിന്ന് ആൻഡേഴ്സൺ തിരഞ്ഞെടുത്തതാണ് ഇതിലെ ഉള്ളടക്കം.

അവസാനമായി Apple TV+ -ലെ 'സ്ലോ ഹോഴ്സസ്' (Slow Horses) ആണ്. മിക്ക് ഹെറോണിൻ്റെ സ്ലോ ഹൗസ് നോവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സ്പൈ ത്രില്ലർ സീരീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios