Malayalam Poem: നീലക്കുറുക്കന്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

chilla malayalam poem by Unnikrishnan Poozhikkad

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Unnikrishnan Poozhikkad

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

വേറിട്ടുതോന്നിയവയെ
നിറങ്ങളെന്നു പേരുനല്‍കി
വേര്‍തിരിച്ചു കണ്ടത്
നിങ്ങള്‍ തന്നെയാണ്.
അതിലീ കുറുക്കനെന്തുകാര്യം.

വെളുപ്പെന്നും കറുപ്പെന്നും 
മഞ്ഞയെന്നും നീലയെന്നുമൊക്കെ
വിളിച്ചു ചിലതിനെ അടുപ്പിച്ചതും
അകറ്റിയതും നിങ്ങള്‍ തന്നെയാണ്.

പിന്നെയും ഞങ്ങള്‍
കിട്ടാത്ത പച്ചമുന്തിരി കയ്ക്കുമെന്ന്
തെല്ലും വിഷാദിക്കാതെ,
മഴയും വെയിലും ഒരുമിച്ചെത്തുന്ന
മുഹൂര്‍ത്തം നോക്കാതെ രമിച്ചും
പരസ്പരം വേട്ടയാടാതെ,
നാട്ടുമാന്യരാകാതെ,
കാട്ടില്‍ തന്നെ പൊറുത്തു.

അതില്‍ മാന്യരായ നിങ്ങള്‍ക്കെന്തുകാര്യം?

 

........................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

നിറംവരുത്താനായി നിങ്ങള്‍
കലക്കിവെച്ച വെള്ളത്തില്‍
അറിയാതെ വീണുപോയതേ എനിക്കോര്‍മ്മയുള്ളു
നിറം ഏതെന്നു ഞാന്‍ നോക്കിയതേയില്ല
ഒരു നീരാട്ടിന്റെ സുഖമേ ഞാനറിഞ്ഞൊള്ളു.

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

വര്‍ണ്ണംപൂശാത്ത കാട്ടുനിയമം
ഒരു കുറുക്കനെ രാജാവാക്കിയതില്‍
നിങ്ങള്‍ക്കെന്തു കാര്യം

ആരുടെയും ശാപവാക്കുകേള്‍ക്കാതെ
വന്യമായി പെയ്ത കൊടുംമഴ
എനിക്കെന്റെ തനിനിറത്തെ
തിരിച്ചുതന്നപ്പോള്‍
എനിക്കൊന്നു കൂവാനെങ്കിലും
തോന്നിയല്ലോ?

നിങ്ങള്‍ക്കോ? 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios