Malayalam Poem : ശരീരം കടം വാങ്ങുമ്പോള്‍, സതീഷ് കളത്തില്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സതീഷ് കളത്തില്‍ എഴുതിയ കവിത

chilla malayalam poem by satheesh kalathil

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by satheesh kalathil

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

തനിച്ചാകുമ്പോള്‍ 
കരുത്തുള്ള മനസ്സ്
തനിയെ പാകപ്പെടുന്ന ഒരു ശരീരം
കടം വാങ്ങണം.

പുകച്ചിലുകളെ
പൊട്ടിത്തെറിക്കാന്‍ വിടാതെ,
ക്ഷോഭങ്ങളെ സങ്കടങ്ങളാക്കിയും
ലോപങ്ങളെ നിശ്വാസങ്ങളാക്കിയും  
പരിവര്‍ത്തിപ്പിക്കുന്ന ഒരു ഹൃദയം
പരുവപ്പെടുന്ന ശരീരംവേണം.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

ചെറുതീയെ കാട്ടുതീയാക്കുന്ന  
കാറ്റിന്റെ കൗടില്യ- ക്രൗര്യങ്ങളെ
ആളിക്കുന്ന ഊത്തുയന്ത്രം ഊരിമാറ്റി
പടിപ്പുര കയറ്റിവിടുന്ന സാന്ത്വനം  
താനേ മുളക്കുന്ന ശരീരമാകണമത്.

ഒറ്റയായ് തീരുമ്പോള്‍,
കൂട്ടിരിക്കാനെത്തുന്നവര്‍ക്കു
ഭൂമിയുടെ നീറ്റലുകളെയണയ്ക്കുന്ന    
ഔഷധത്തിന്റെ മണമുണ്ടോയെന്നു  
മനനം ചെയ്യാന്‍ ചിതമുള്ളതാക്കണം,  
കൂട് മാറിയെത്തുന്ന ചിത്തത്തെ
കൂട് മാറാനെടുക്കുന്ന ശരീരം.  

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

അല്ലെങ്കില്‍, ഒറ്റയാകപ്പെടുന്ന ശരീരം,
ആലയിലെ കരിപോലെ, കത്തിയും
അണഞ്ഞും പുകഞ്ഞും എരിഞ്ഞുതീരും;  
ആര്‍ക്കോ കൂട്ടുന്ന മൂര്‍ച്ചകള്‍ക്കുവേണ്ടി!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios