തോരാതെ, എസ്. സഹന എഴുതിയ കവിത

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എസ്. സഹന എഴുതിയ കവിത

chilla malayalam poem by S Sahana

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

തോരാതെ

മഴ
നനയാതെ
കയറി നിന്നതാണ്
ഒരേ
മരച്ചുവട്ടില്‍.
ഒടുവില്‍
മഴ തോര്‍ന്നിട്ടും
തോരാതെ
രണ്ട് പേര്‍.

അവള്‍ക്ക്
ഓടിപ്പോവണം എന്നുണ്ട്.
കഴിയുന്നില്ല.
ഉടലാകെ പൊള്ളുകയാണ്.
പുഴയിലേക്ക് ഊളിയിടണം എന്നുണ്ട്.
ചേര്‍ത്ത് പിടിച്ച കൈകള്‍
അയയുന്നതേയില്ല.

പ്രണയിക്കാനറിയില്ല
എന്ന്
ആണയിടുന്നുണ്ട്
എന്നാല്‍
പ്രണയം കൊണ്ട്
ഉടലാകെ നനയ്ക്കുകയാണ്

സ്വന്തമാവില്ല എന്നറിയാമെങ്കിലും
എന്റെയാണ് എന്ന്
ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഒടുവില്‍,
സ്വാതന്ത്ര്യം ആവശ്യമില്ല
എന്ന് ഉറപ്പിച്ച്
അവനിലേക്ക്
കൂടുതല്‍ ആഴത്തില്‍ അവള്‍.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios