വാര്‍ധക്യത്തെക്കുറിച്ച്, രാജേഷ് ചിത്തിര എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രാജേഷ് ചിത്തിര എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ചില്ലുപാത്രങ്ങള്‍
എന്നോണം
കൈകാര്യം ചെയ്യപ്പെടുന്നു
വാര്‍ദ്ധക്യം
*
വാര്‍ദ്ധക്യത്തിന്റെ
അടയാളം
എഴുതുന്ന കവിതകളെല്ലാം
ചിത്രങ്ങളാകുന്നു എന്നതാണ്.
*
മരിച്ച ശേഷവും
വൃദ്ധരുടെ
ചുണ്ടുകള്‍
ചേര്‍ത്തടയ്ക്കപ്പെടുന്നു.
*
വാര്‍ദ്ധക്യം
ഭാവിയെ പറ്റിയുള്ള
വെളിപാടുകള്‍
കണ്ടെടുക്കുന്നു.
*
വൃദ്ധരുടെ
ആകാശം നിറയെ
പഞ്ഞിക്കെട്ടുകള്‍.
*
ശ്വാസത്തിന്റെ
രുചി പരിശോധിക്കുന്നു
വൃദ്ധന്‍.
*
സ്വന്തം ഭാഷയുടെ
പരിഭാഷകനാവാനുള്ള
പരിശീലനമാണ്
വാര്‍ദ്ധക്യം.
*
ഏറെ നാള്‍
ഫ്രഡ്ജിലിരുന്ന
കെച്ചപ്പ് പോലെ
കുട്ടി വൃദ്ധനെ
തൊട്ടു നോക്കുന്നു