Malayalam Poem : പൂട്ട്, മുഹമ്മദ് റഫീഖ് എം എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  മുഹമ്മദ് റഫീഖ് എം എഴുതിയ കവിത

chilla malayalam poem by Muhammad Rafeeq M

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Muhammad Rafeeq M

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 


പൂട്ടുകള്‍ക്ക്
എപ്പോഴും
തുറക്കപ്പെടാന്‍
തന്നെയാണ് പൂതി.
താക്കോലിട്ട്
തിരിക്കുമ്പോഴേക്കും
ചാടുന്നത് അതുകൊണ്ടാണ്

പുറത്താക്കിയാണ്
എല്ലാ പൂട്ടുകളും
അടയുന്നത്,
ലോകത്തെ
ബന്ധങ്ങളെ
ആകാശത്തെ
വെളിച്ചത്തേയും.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

അകത്തുനിന്നുള്ള 
പൂട്ട്
ഭയം കൊണ്ടാണ്
ലോകത്തെ 
മുഴുവനായുമാണ്
അപ്പോള്‍ 
പുറത്താക്കുന്നത്.
അകത്ത്
ഞാനും ഭയവും
മാത്രം.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

പുറത്തുനിന്നും 
പൂട്ടുന്നവന്‍
അനന്തതയിലേക്ക്
ഇറങ്ങി നടക്കുകയാണ്,
സ്വതന്ത്രനാവുകയും
അവന്റെ ലോകം
വിശാലമാവുകയും 
ചെയ്യുന്നു.

മനസ്സായാലും
കാഴ്ചപ്പാടുകളായാലും
സ്വപ്നങ്ങളായാലും
ഇടുങ്ങുന്തോറും
അകത്തുള്ള 
പൂട്ടുകളുടെ എണ്ണം 
കൂടും.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios