എപ്പോഴും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണോ നിങ്ങൾ കാണാറുള്ളത്...?

'' എല്ലാ ആളുകളും ഉറക്കത്തിൽ സ്വപ്നം കാണുന്നുണ്ട്. ഇത് മനുഷ്യ മസ്തിഷ്കത്തിന് അത്യാവശ്യമായ ഒരു പ്രവർത്തനമാണ്, മാത്രമല്ല മിക്ക ജീവജാലങ്ങളിലും ഇത് കാണപ്പെടുന്നു '' -  മെൻലോ പാർക്ക് സൈക്കാട്രി & സ്ലീപ്പ് മെഡിസിൻ സ്ഥാപകനുമായ ഡോ. അലക്സ് ഡിമിട്രി പറയുന്നു.

Why Some People Always Remember Their Dreams and Others Forget

നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട്. ഭയപ്പെടുത്തുന്നതും ചിരിപ്പിക്കുന്നതുമായ എല്ലാ തരം സ്വപ്നങ്ങളും ഉറക്കത്തിൽ നിങ്ങൾ കാണാറുണ്ടാകും. മിക്ക സ്വപ്നങ്ങളും ഉറക്കത്തിന് ശേഷം മറന്ന് പോകും. ചിലത് മാത്രം മനസിൽ തങ്ങി നിൽക്കാം. 

'' സ്വപ്നം കാണുന്ന സമയങ്ങളിൽ നമ്മുടെ മസ്തിഷ്ക തരംഗ പ്രവർത്തനങ്ങൾ നമ്മൾ ഉണർന്നിരിക്കുന്നതിനേക്കാൾ കൂടുതലാണ്. നിങ്ങൾ ഉറങ്ങിയതിനുശേഷം ഏകദേശം 90 മിനിറ്റിനുശേഷം ഈ ഘട്ടം ആരംഭിക്കുന്നു, ഇത് ഉറക്കത്തിന്റെ അവസാനം വരെ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കും ''  - സ്ലീപ്പ് ടെക് സ്റ്റാർട്ട്-അപ്പ് ബെഡ്ഡറിന്റെ(Beddr) സഹസ്ഥാപകനും സിഇഒയുമായ മൈക്ക് കിഷ് ഹെൽത്ത്‌ലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'' എല്ലാ ആളുകളും ഉറക്കത്തിൽ സ്വപ്നം കാണുന്നുണ്ട്. ഇത് മനുഷ്യ മസ്തിഷ്കത്തിന് അത്യാവശ്യമായ ഒരു പ്രവർത്തനമാണ്, മാത്രമല്ല മിക്ക ജീവജാലങ്ങളിലും ഇത് കാണപ്പെടുന്നു ''  - മെൻലോ പാർക്ക് സൈക്കാട്രി & സ്ലീപ്പ് മെഡിസിൻ സ്ഥാപകനുമായ ഡോ. അലക്സ് ഡിമിട്രി പറയുന്നു.

' പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിൻഡ്രോം'  (പി‌ടി‌എസ്ഡി) ഉള്ള ആളുകൾ‌ ഇടയ്ക്കിടെ കാണുന്നത് പേടിസ്വപ്നങ്ങളാകാം. ഇവ അടുത്ത ദിവസം ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മാനസികാവസ്ഥയെയും ബാധിക്കു‌മെന്ന് ഡോ. അലക്സ് പറയുന്നു. നിങ്ങൾ കണ്ട സ്വപ്നങ്ങൾ എപ്പോഴും ഓർമ്മിച്ച് കൊണ്ടിരിക്കുന്നത് സമ്മർദ്ദമോ ഉത്കണ്ഠയോ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

എന്താണ് ' പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിൻഡ്രോം' ( Post-traumatic stress disorder) ...?

അപകടത്തില്‍ സംഭവിച്ച ശാരീരിക മുറിവുകള്‍ ഭേദപ്പെട്ടാലും മനസിലേറ്റ മുറിവ് മായാതെ കിടക്കുന്ന അവസ്ഥയെയാണ് 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിൻഡ്രോം'  എന്ന് പറയുന്നത്. റോഡ് അപകടം, അടുപ്പമുള്ളവരുടെ വേര്‍പാട്, മര്‍ദ്ദനം ഇങ്ങനെ ഏത് ദുരന്തവും ഈ അവസ്ഥയ്ക്ക് വഴിയൊരുക്കും.

ചില അപകടങ്ങള്‍ കണ്മുന്നില്‍ കണ്ടാലും മതി. ദു:സ്വപ്നം മുതല്‍ വിഷാദവും ഉത്കണ്ഠയും ഉള്‍പ്പടെ അപകടത്തിന്റെ അനന്തര ഫലം ദീര്‍ഘകാലം നിലനിന്നാല്‍ തീര്‍ച്ചയായും അത് PTSD ആണ്. ഒരുപക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞാകും ലക്ഷണങ്ങള്‍ പോലും കാണപ്പെടുക.

മനസ്സിനുണ്ടാകുന്ന ഇടവിട്ടുള്ള അസ്വസ്ഥത, ആവര്‍ത്തിച്ച് ദു:സ്വപ്നം കാണുക എന്നിവയാണ് PTSD ഉള്ളരിൽ കണ്ട് വരുന്ന രണ്ട് ലക്ഷണങ്ങൾ. ഇത് ഒരുപക്ഷേ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, തലവേദന എന്നീ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 

എന്താണ് സ്വപ്നാടനം ? സോംനാംബുലിസത്തിന്റെ ചില മാരകമായ വേർഷനുകൾ ഇങ്ങനെ...

Latest Videos
Follow Us:
Download App:
  • android
  • ios