എന്തുകൊണ്ടാണ് പങ്കാളിയോട് അടുക്കാൻ ചില ആളുകളിൽ ഭയം തോന്നുന്നത് ? ക്ലിനിക്കൽ സൈകോളജിസ്‌റ്റ് എഴുതുന്നു...

മാതാപിതാക്കളോ അടുത്ത വ്യക്തികളോ ചെറിയ പ്രായത്തിൽ ഈ വ്യക്തിയ്ക്ക് കരുതൽ നൽകാതെ പോയിരിക്കാം. ആർക്കും വേണ്ടാത്ത ഒരു വ്യക്തിയാണ് ഞാൻ എന്ന് തോന്നും വിധത്തിൽ ജീവിക്കേണ്ടി വന്നതും ഒക്കെ ആ വ്യക്തിയെ വല്ലാത്ത ഉത്കണ്ഠയിൽ ആക്കും. ചില കുടുംബങ്ങളിൽ പുറമേ നോക്കുന്നവർക്കു നല്ല വൈകാരിക അടുപ്പം കുടുംബാംഗങ്ങൾ ഉള്ളതായി തോന്നിയേക്കാം. 

why are some people afraid to approach their partner -rse-

വിവാഹത്തോട് അവൾക്ക് വലിയ ഭയമായിരുന്നു. ഒരു വ്യക്തിയോട് മാനസികമായി ഇത്രയും അടുപ്പം ഉണ്ടാക്കുക എന്നത് ആലോചിക്കുമ്പോൾ തന്നെ അവളിൽ വല്ലാത്ത ഒരു മാനസികാസ്ഥ ഉണ്ടാക്കി. എന്തുകൊണ്ടാണ് പങ്കാളിയോട് അടുക്കാൻ ചില ആളുകളിൽ ഭയം തോന്നുന്നത്? അടുക്കാൻ കഴിയുന്നില്ല ശ്രമിക്കുന്നില്ല എന്നെല്ലാമുള്ള അവസ്ഥയിൽ ഒരു ഭയം കൂടി അവരെ അലട്ടിയേക്കാം. 

ഞാൻ കൂടുതൽ അടുത്താൽ ഒരുനിമിഷം എന്റെ പങ്കാളി എന്നെ ഉപേക്ഷിച്ചു പോകുമോ എന്നതാകാം അത്. ആ വ്യക്തിയോട് അടുക്കാൻ ശ്രമിക്കുകയും എന്നാൽ അവർ അടുത്തെത്തുമ്പോൾ അവരെ മനഃപൂർവ്വം അകറ്റുകയും ചെയ്യുന്ന അവസ്ഥ. ഇങ്ങനെ രണ്ടു വ്യത്യസ്ത ദ്രുവങ്ങളിലേക്കു മനസ്സു പെട്ടെന്നു മാറുന്ന അവസ്ഥ. അതുകൊണ്ടു തന്നെ എന്താണ് ഈ വ്യക്തി ഉദ്ദേശിക്കുന്നത് എന്നതിൽ അവരുടെ പങ്കാളി പലപ്പോഴും ആശയക്കുഴപ്പത്തിൽ ആയേക്കാം. ഇതിന്റെ എല്ലാം കാരണങ്ങൾ പരിശോധിച്ചാൽ ചെറുപ്പകാലത്തു നേരിട്ട ഒറ്റപ്പെടൽ എന്ന അവസ്ഥ അവരിൽ ഉള്ളതായി കാണാൻ കഴിയും. 

മാതാപിതാക്കളോ അടുത്ത വ്യക്തികളോ ചെറിയ പ്രായത്തിൽ ഈ വ്യക്തിയ്ക്ക് കരുതൽ നൽകാതെ പോയിരിക്കാം. ആർക്കും വേണ്ടാത്ത ഒരു വ്യക്തിയാണ് ഞാൻ എന്ന് തോന്നും വിധത്തിൽ ജീവിക്കേണ്ടി വന്നതും ഒക്കെ ആ വ്യക്തിയെ വല്ലാത്ത ഉത്കണ്ഠയിൽ ആക്കും. ചില കുടുംബങ്ങളിൽ പുറമേ നോക്കുന്നവർക്കു നല്ല വൈകാരിക അടുപ്പം കുടുംബാംഗങ്ങൾ ഉള്ളതായി തോന്നിയേക്കാം. പക്ഷേ മാതാപിതാക്കളും മക്കളും തമ്മിൽ വൈകാരികമായ വിടവ് ഉള്ളതായി മറ്റാർക്കും മനസ്സിലാകണം എന്നില്ല. 

എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ എന്റെ മാതാപിതാക്കൾ എനിക്കൊപ്പം ഉണ്ടാകും എന്ന തോന്നൽ കുട്ടിക്കാലത്ത് ഇല്ലാതെ വന്നാലോ? ആരെയും ആശ്രയിക്കരുത്, ആരെയും വിശ്വസിക്കാനാവില്ല എന്ന ചിന്ത കുട്ടികളിൽ രൂപപ്പെടും. പിന്നീട് വലുതാകുമ്പോഴും ആ ചിന്തകൾ സുഹൃത് ബന്ധത്തെയോ പ്രണയത്തെയോ ഒക്കെ ബാധിച്ചേക്കാം. പങ്കാളിയോട് തുറന്നു സംസാരിക്കാതെ ഒഴിഞ്ഞു മാറുക, ഒരു റിലേഷൻഷിപ്പ് ആരംഭിച്ചതിനുശേഷം അതെങ്ങനെ അവസാനിപ്പിക്കാം എന്ന നിലയിൽ അനാവിശമായി പ്രശ്നങ്ങൾ ഉണ്ടാക്കുക.

മറ്റു ചില വ്യക്തികളിൽ ചെറിയ പ്രായത്തിൽ ഒരുപാട് നിയന്ത്രണങ്ങൾക്ക് വിധേയരായി വളരേണ്ട അവസ്ഥ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുമായി കൂടുതൽ അടുത്താൽ ഒരു സ്വാതന്ത്ര്യവും ഇല്ലാതെ ജീവിതം വീർപ്പുമുട്ടി ജീവിക്കേണ്ടി വരും എന്ന ഭയമായിരിക്കും ഉള്ളത്. 

ഇങ്ങനെ intimacy ഭയക്കുന്ന ആളുകളിൽ ഉത്കണ്ഠ (anxiety) യുടെ പല ലക്ഷണങ്ങളും ഉള്ളതായി കാണാം. മറ്റുള്ളവർ എന്നെ കുറ്റപ്പെടുത്തുമോ, പരിഹാസത്തിന് ഇരയാകേണ്ടി വരുമോ എന്ന ഭയം. പങ്കാളിയുമായി സമയം ചിലവഴിക്കേണ്ടി വരിക, തന്നെ തൊടുക എന്നതൊക്കെ വലിയ ഭയം ഇവരിൽ ഉണ്ടാക്കും. 

ഇവരിൽ ചിലർ പുറമേ വലിയ സന്തോഷമുള്ളവരായി കാണപ്പെടുകയും, സുഹൃത്തുക്കളുമായി ചങ്ങാത്തം ഉള്ളതായി പുറമേ കാണുന്നവർക്കു തോന്നും എങ്കിലും വളരെ initimate ആയ ബന്ധങ്ങളെ ഇവർ അകറ്റി നിർത്തും. തന്നിലേക്ക് മറ്റൊരാൾ കൂടുതൽ അടുക്കുന്നു എന്നത് ഇവർക്ക് വലിയ ഉത്കണ്ഠ ആയിരിക്കും ഉണ്ടാക്കുക. അതിനാൽ തന്നെ അവർ അതിൽ നിന്നും ഒഴിഞ്ഞുമാറും.

പക്ഷേ നമ്മൾ എല്ലാവരും ആത്യന്തികമായി attachment/ intimacy ആഗ്രഹിക്കുന്ന ആളുകളാണ്. കഴിഞ്ഞ കാലത്തേ ദുരനുഭവങ്ങൾ മറന്നുകൊണ്ട് സ്വയം അംഗീകരിക്കാനും അങ്ങനെ ഉത്കണ്ഠ കൂടാതെ മറ്റുള്ളവരെയും അംഗീകരിക്കാൻ കഴിയും? ഇതിനായി  ചിന്താഗതിയിലെ ചില മാറ്റങ്ങൾകൊണ്ട് സാധിക്കും. 

Read more  എപ്പോഴും ഒറ്റപ്പെടൽ തോന്നുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

Acceptance and commitment തെറാപ്പി എന്ന മനഃശാസ്ത്ര ചികിത്സയിലെ self-compassion രീതി ഇതിനു വളരെ ഫലപ്രദമാണ്. ഉത്കണ്ഠ കുറയ്ക്കാനുള്ള relaxation training കൂടെ ഇതിനൊപ്പം ചേർക്കാം. മുൻപ് ബന്ധങ്ങളിൽ വീഴ്ച സംഭവിച്ചു എന്നതുകൊണ്ട് ഇനി അതു മാറ്റിയെടുക്കാൻ കഴിയില്ല എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ആത്മവിശ്വാസത്തോടെ കഴിഞ്ഞ കാര്യങ്ങളെ അംഗീകരിച്ചുകൊണ്ട് പുതിയ മാറ്റങ്ങൾക്കു ശ്രമിക്കാം.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

Latest Videos
Follow Us:
Download App:
  • android
  • ios