വല വിരിച്ച് ഇരകളെ വേട്ടയാടുന്ന തിമിംഗലങ്ങള്‍: ജന്തു ലോകത്തെ അത്ഭുത കാഴ്ച.!

അലാസ്കയില്‍ നിന്നാണ് ഈ കാഴ്ച.  മനുഷ്യരെപ്പോലെ കൃത്രിമ വലയല്ല, ഈ തിമിംഗലങ്ങള്‍ പ്രകൃതിദത്ത വലയാണ് ഉപയോഗിക്കുന്നത്. 

Whale bubble-net feeding documented by UH researchers through groundbreaking video

ഹവായ്: വേട്ടയാടുവാന്‍ വലകള്‍ വിരിച്ചിരിക്കുന്ന കൂനന്‍ തിമിംഗലങ്ങളുടെ വീഡിയോ സൈബര്‍ ലോകത്ത് കൗതുകമാകുന്നു. ഹവായ് യൂണിവേഴ്സിറ്റിയുടെ തിമിംഗല ഗവേഷണ വിഭാഗമാണ് അപൂര്‍വ്വമായ ഈ കാഴ്ച പുറത്ത് വിട്ടത്. ഈ കൂനന്‍ തിമിംഗലങ്ങളുടെ വേട്ട വല വിരിച്ചാണെന്നുള്ളതാണ് ദൃശ്യത്തിന്‍റെ പ്രത്യേകത.

അലാസ്കയില്‍ നിന്നാണ് ഈ കാഴ്ച.  മനുഷ്യരെപ്പോലെ കൃത്രിമ വലയല്ല, ഈ തിമിംഗലങ്ങള്‍ പ്രകൃതിദത്ത വലയാണ് ഉപയോഗിക്കുന്നത്. സ്വയം ഉൽപാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഇത്തരത്തില്‍ വലയിട്ട് ഇര പിടിക്കുന്ന തിമിംഗലങ്ങളുടെ ആകാശ കാഴ്ചയും ഒപ്പം തന്നെ തിമിംഗലങ്ങളുടെ തന്നെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളുമാണ് ഒരു സംഘം ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios