സ്ഥാനാര്‍ത്ഥിയുടെ 'അന്ത്യാഭിലാഷം' നിറവേറ്റി നാട്ടുകാരും ബന്ധുക്കളും; പണി കിട്ടി ഉദ്യോഗസ്ഥര്‍
ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഇതിലുള്‍പ്പെടും. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവയിലൊരു ഗ്രാമത്തില്‍ വിജയിയായ പഞ്ചാത്തംഗത്തെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല
ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ( Remote Places ) പലപ്പോഴും നിയമവും മാനദണ്ഡങ്ങളുമെല്ലാം ( rules and Regulations ) കാറ്റില്‍ പറത്തി ചെറിയൊരു വിഭാഗം ആളുകളുടെ മാത്രം ആഗ്രഹപ്രകാരമെല്ലാം നാട്ടിലെ പല കാര്യങ്ങളും നടത്താറുണ്ട്. പൊലീസിനോ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ എത്തിപ്പെടാന്‍ പ്രയാസമുള്ള ഇത്തരം ഇടങ്ങളില്‍ ഇന്നും നിയമവിരുദ്ധമായ രീതിയില്‍ നാട്ടുകൂട്ടം വരെ നടക്കുന്നുണ്ട്.
പലപ്പോഴും നിയമത്തെ വെല്ലുവിളിക്കുക എന്നതായിരിക്കില്ല ഇവരുടെ ലക്ഷ്യം. പരമ്പരാഗതമായ രീതികളും അവര്‍ പരിചയിച്ച മാര്‍ഗങ്ങളും തന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവലംബിക്കുന്നതാകാം. എന്തായാലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്കൂട്ടങ്ങളും പ്രദേശങ്ങളുമെല്ലാം ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും പതിവ് തലവേദന തന്നെയാണ്.
അങ്ങനെയൊരു സംഭവമാണ് ബീഹാറിലെ ജമുവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തലസ്ഥാനമായ പറ്റ്‌നയില്‍ നിന്ന് 200 കിലോമീറ്ററോളം അകലത്തിലാണ് ജമുവി. ഇവിടെ ഇക്കഴിഞ്ഞ 24ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നു.
ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഇതിലുള്‍പ്പെടും. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവയിലൊരു ഗ്രാമത്തില്‍ വിജയിയായ പഞ്ചാത്തംഗത്തെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. അങ്ങനെ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കാര്യം മനസിലായത്.
വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ സോഹന്‍ മുര്‍മു എന്ന സ്ഥാനാര്‍ത്ഥി മരിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് സോഹന്റെ ജീവിതാഭിലാഷമായതിനാല്‍ അദ്ദേഹത്തിന്റെ മരണം മറച്ചുവയ്ക്കാന്‍ കുടുംബവും അടുപ്പമുള്ള നാട്ടുകാരും തീരുമാനിച്ചു.
മരണത്തിന് ശേഷമാണെങ്കിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നടക്കട്ടെയെന്ന് അവരും തീരുമാനിച്ചു. അങ്ങനെ വോട്ടെടുപ്പ് നടന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയെ 28 വോട്ടുകള്‍ക്ക് പിന്നിലാക്കി സോഹന്‍ വിജയിക്കുകയും ചെയ്തു. ഫലം വന്ന ശേഷം വൈകാതെ തന്നെ സോഹന്റെ മരണം പരസ്യമായി.
തുടര്‍ന്ന് രണ്ടാമതൊരു വോട്ടെടുപ്പ് കൂടി വാര്‍ഡില്‍ നടത്താന്‍ അപേക്ഷ അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ മറ്റ് രാഷ്ട്രീയ തിരിമറികളോ അഴിമതിയോ ഉള്ളതായി കണ്ടെത്തപ്പെട്ടിട്ടില്ല. അധികവും തനത് വിഭാഗങ്ങളില്‍ പെട്ടവര്‍ കഴിയുന്ന ഗ്രാമമാണ് സോഹന്റേത്. അദ്ദേഹത്തോടുള്ള ആദരവായി തന്നെയാണ് അവര്‍ മരണവിവരം മറച്ചുപിടിച്ചതെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ രാഘവേന്ദ്ര തൃപാഠിയും അറിയിക്കുന്നത്.
Also Read:- 'ഡിജെ പാര്‍ട്ടിയുടെ ശബ്ദം കേട്ട് 63 കോഴികള്‍ ചത്തു'; പരാതിയുമായി കര്‍ഷകന്‍