കൈകാലുകള്‍ ബന്ധിച്ച് വെയിലില്‍ കിടത്തി കുഞ്ഞിന് ശിക്ഷ!
വീഡിയോ വൈറലായതോടെ പൊലീസ് സംഭവം അന്വേഷിച്ചുവരികയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാരെ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന ( Viral Video ) ഒരു വീഡിയോ ഉണ്ട്. വിവാദങ്ങളെയും ചര്‍ച്ചകളെയും തുടര്‍ന്ന് ആ വീഡിയോ നിലവില്‍ പലരും പിന്‍വലിച്ചിട്ടുണ്ട്. അത്ര ദൈര്‍ഘ്യമില്ലാത്ത ചെറിയൊരു വീഡിയോ ആയിരുന്നു ഇത്. ഒരു പെണ്‍കുഞ്ഞ് കൈകാലുകള്‍ ബന്ധിക്കപ്പെട്ട് ( Hands and legs tied ) കിടക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.
എന്താണ് ഇത് സംഭവമെന്ന് പലര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍ ആരാണ് ഇത് ചെയ്തത് എങ്കിലും അത് അതിക്രൂരമായ പ്രവര്‍ത്തിയായി ( Girl Punished ) എന്ന് മാത്രം വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ ഈ വീഡിയോയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ദില്ലിയിലെ കജൂരി ഖാസില്‍ നിന്ന് ജൂണ്‍ 2നാണത്രേ ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ ( Viral Video ) പൊലീസ് സംഭവം അന്വേഷിച്ചുവരികയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാരെ കണ്ടെത്തിയിരിക്കുന്നത്.
ഈ വീഡിയോ കണ്ടവരെയെല്ലാം ഒരുപോലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്. വീഡിയോയില്‍ കണ്ട പെണ്‍കുഞ്ഞിന്‍റെ അമ്മ തന്നെയാണ് കുഞ്ഞിനോട് ഈ ക്രൂരത ചെയ്തിരിക്കുന്നത് എന്നാണ് പൊലീസ് ഇപ്പോള്‍ അറിയിക്കുന്നത്.
സ്കൂളിലെ ഹോംവര്‍ക്ക് ചെയ്യാത്തതിന്‍റെ പേരില്‍ അമ്മ കുഞ്ഞിനെ കൈകാലുകള്‍ ബന്ധിച്ച് ( Hands and legs tied ) ടെറസില്‍ കൊണ്ടിടുകയായിരുന്നു. അവിടെ പൊരിവയിലില്‍ കൈകാലുകള്‍ അനക്കാന്‍ കഴിയാതെ കുഞ്ഞ് കിടന്ന് പുളയുന്നതായിരുന്നു വീഡിയോയില്‍ ( Girl Punished ) ഉണ്ടായിരുന്നത്. താന്‍ ഏഴ് മിനുറ്റോളമാണ് അത് ചെയ്തത് എന്നും അത് കുഞ്ഞിന്‍റെ നല്ല ഭാവിക്ക് വേണ്ടി ചെയ്തത് ആണ് എന്നുമാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
കേസില്‍ കുറ്റക്കാരി കുഞ്ഞിന്‍റെ അമ്മയാണെന്ന് ദില്ലി പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ ആ അമ്മയെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ കുറ്റം നല്‍കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് അവരെ വളരെ ദോഷകരമായാണ് ബാധിക്കുക. ഇത് മനശാസ്ത്ര വിദഗ്ധരും ഓര്‍മ്മിപ്പിക്കാറുണ്ട്. എക്കാലത്തേക്കും കുട്ടികളുടെ മനസില്‍ മുറിവുകള്‍ അവശേഷിപ്പിക്കപ്പെടുകയാണ് ഇത്തരം ശിക്ഷാരീതികളിലൂടെ. അത് വ്യക്തത്വവികാസത്തെയും കുട്ടിയുടെ സാമൂഹിക- വൈകാരിക ജീവിതത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ച. അതിനാല്‍ തന്നെയാണ് മാതാപിതാക്കള്‍ ആണെങ്കില്‍ കൂടിയും ഈ രീതിയില്‍ കുട്ടികളെ ശിക്ഷിക്കുന്നത് ധാര്‍മ്മികമായും നിയമപരമായും തെറ്റായി നാം കണക്കാക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം പൊലീസിനെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ വിവരം അറിയിക്കാവുന്നതാണ്. മൗനമായി ഇതിനെ പിന്തുണയ്ക്കുന്നതും കുറ്റം തന്നെയാണെന്ന് മനസിലാക്കുക.
Also Read:- അംഗൻവാടി കുട്ടികളെ കാണിക്കാനിതാ ഒരു 'സൂപ്പര്‍' വീഡിയോ