രാവിലെ ചായയിടാന്‍ അടുക്കളയിലെത്തുമ്പോള്‍ ജനലിനപ്പുറം സിംഹം!; വീഡിയോ

വീടെന്ന് വിളിക്കാനാകാത്ത ഒരു താല്‍ക്കാലിക കെട്ടിടം മാത്രമാണത്. അടുക്കളയോ, ഡൈനിംഗ് ഏരിയയോ ഒന്നും വാതിലുകളില്ലാതെ പുറത്തേക്ക് തുറന്നുകിടക്കുന്ന രീതിയിലാണ്

video in which a lion stands out of kitchen window

രാവിലെ ഉറക്കമുണര്‍ന്ന ശേഷം ഒരു ചായ കഴിക്കാമെന്നോര്‍ത്ത് അടുക്കളയിലെത്തുമ്പോള്‍ അടുക്കള ജനലിനപ്പുറം ഒരു സിംഹം നില്‍ക്കുന്നു! ഒന്നോര്‍ത്തുനോക്കൂ... എന്തൊരു അവിശ്വസനീയമായ കാഴ്ചയാണത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു സംഭവം കണ്‍മുന്നിലുണ്ടായതിന്റെ കൗതുകത്തിലാണ് ഡൈലന്‍ പാനോസ് എന്ന നാല്‍പത്തിയാറുകാരന്‍. ദക്ഷിണാഫ്രിക്കയിലെ ഒരു റിസര്‍വ് ഫോറസ്റ്റിനകത്തെ ക്യാമ്പില്‍ കഴിയവേ ഇക്കഴിഞ്ഞ ജൂണിലാണ് അസാധാരണമായ ഈ കാഴ്ച ഡൈലനെ തേടിയെത്തിയത്. 

ആദ്യം സൂചിപ്പിച്ചത് പോലെ രാവിലെ ചായയിടാനായി അടുക്കളയിലെത്തിയ ഡൈലന്‍ കാണുന്നത് ജനലിനപ്പുറത്ത് നില്‍പുറപ്പിച്ചിരിക്കുന്ന ഒരാണ്‍ സിംഹത്തെയാണ്. വീടെന്ന് വിളിക്കാനാകാത്ത ഒരു താല്‍ക്കാലിക കെട്ടിടം മാത്രമാണത്. അടുക്കളയോ, ഡൈനിംഗ് ഏരിയയോ ഒന്നും വാതിലുകളില്ലാതെ പുറത്തേക്ക് തുറന്നുകിടക്കുന്ന രീതിയിലാണ്. 

എങ്ങാനും സിംഹം അകത്തേക്ക് കയറിവന്നാലും ഒന്നും ചെയ്യാനാകാത്ത സാഹചര്യം. എന്നാല്‍ സാധാരണഗതിയില്‍ വന്യമൃഗങ്ങള്‍ അങ്ങനെ വീടുകള്‍ക്കകത്തേക്ക് കയറിവരികയില്ലെന്നതാണ് ഇത്തരം പ്രദേശങ്ങളില്‍ കഴിയുന്നവരുടെയു ഉദ്യോഗസ്ഥരുടെയുമെല്ലാം ധൈര്യം. 

കെട്ടിടത്തിന് സമീപത്ത് മറ്റൊരു പെണ്‍സിംഹവുമുണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു ആണ്‍ സിംഹം. പെണ്‍സിംഹം കാര്യമായ പരിഗണന നല്‍കാതിരിക്കുന്നതിന്റെ ഈര്‍ഷ്യയിലാണ് ആണ്‍ സിംഹം. അതിനാല്‍ തന്നെ ഡൈലനെ കാണുമ്പോഴെല്ലാം അത് ദേഷ്യത്തോടെ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. 

ഡൈലന്‍ തന്റെ ക്യാമറ ഉപയോഗിച്ച് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തുകയായിരുന്നു. സിംഹങ്ങള്‍ വഴിമാറിപ്പോകുന്നത് വരെ കാത്തിരിക്കുന്നൊരു സംഘം പുറത്ത് വാഹനത്തില്‍ ഉള്ളതായും വീഡിയോയില്‍ കാണാം. വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടതിന് ശേഷം നിരവധി പേരാണ് കണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായതും സാധാരണക്കാരെ സംബന്ധിച്ച് അതിശയമുളവാക്കുന്നതുമായ ജീവിതപരിസരങ്ങളാണ് വീഡിയോയിലുള്ളത്. അതിനാല്‍ തന്നെ രസകരമായൊരു അനുഭവമാണ് ഇത് പകര്‍ന്നുനല്‍കുക. 

വീഡിയോ കാണാം...
 

Also Read:- അധികൃതർ അറിയാതെ സിംഹത്തെ വളര്‍ത്തി; ഒടുവില്‍ ടിക് ടോക് വീഡിയോ ചതിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios