ചർമ്മകാന്തി നേടാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍...

പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുവാണ് മഞ്ഞൾ. 

use turmeric facepacks for skin care

മുഖം തിളങ്ങാന്‍ നമ്മള്‍ പല കുറുക്കുവഴികളും തേടാറുണ്ട്. പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുവാണ് മഞ്ഞൾ. സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ മഞ്ഞൾ ഉപയോഗിക്കുന്നു.

use turmeric facepacks for skin careuse turmeric facepacks for skin care

 

ചർമ്മം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മഞ്ഞളുപയോഗിക്കുന്നത് അത്യുത്തമമാണ്. മുഖത്തെ പാടുകളെ അകറ്റാന്‍ മഞ്ഞള്‍ സഹായിക്കും. മികച്ച അണുനീശിനികൂടിയാണ് മഞ്ഞള്‍. ചർമ്മകാന്തി നേടാന്‍ മഞ്ഞള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

മുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് സഹായിക്കും. 

രണ്ട്...

മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടാം. അരണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. 

മൂന്ന്...

മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവകളാണ് കടലമാവും മഞ്ഞളും. ഇതിനായി ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ കടലപ്പൊടി, രണ്ട് ടീസ്പൂൺ റോസ്‌വാട്ടർ അല്ലെങ്കിൽ കട്ടത്തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

തേനും സൗന്ദര്യ സംരക്ഷണത്തിൽ അവിഭാജ്യ ഘടകമാണ്. അര ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ മഞ്ഞൾ ഇട്ട് യോജിപ്പിക്കുക. ഈ മിശ്രിതം മുഖക്കുരുവും പാടുകളും ഉള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്... 

ചര്‍മ്മത്തിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാർവാഴയിൽ നിന്ന് വേർതിരിച്ചെടുത്ത ജെൽ രണ്ട് ടീസ്പൂണ്‍ മഞ്ഞൾ ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് നാല് പ്രതിവിധികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios