ഉപയോ​ഗ ശൂന്യമായ വാക്സിൻ കുപ്പികൾ കൊണ്ടൊരു ഷാൻലിയർ, മനോ​ഹരമായ ഈ സൃഷ്ടിയ്ക്ക് പിന്നിൽ ആരാണെന്നോ...?

ഉപയോ​ഗിച്ച ശേഷം ഉപേക്ഷിക്കുന്ന വാക്സിൻ കുപ്പികൾ പുനരുപയോ​ഗിച്ച് ഈ മനോഹരമായ സൃ‍ഷ്ടി നിർമ്മിച്ചത് കൊളറാഡോയിൽ‌ നിന്നുള്ള ലോറാ വെയ്സ് എന്ന നഴ്സാണ്.

 

US nurse creates chandelier using empty Covid vaccine vials

കൊവിഡ‍് വാക്സിൻ കുപ്പികൾ കൊണ്ട് തയ്യാറാക്കിയ അലങ്കാരവിളക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ആദ്യം കാണുമ്പോൾ ആഡംബരപൂർണമായ ഷാൻലിയർ ആണെന്നേ തോന്നൂ. 

ഉപയോ​ഗിച്ച ശേഷം ഉപേക്ഷിക്കുന്ന വാക്സിൻ കുപ്പികൾ പുനരുപയോ​ഗിച്ച് ഈ മനോഹരമായ സൃ‍ഷ്ടി നിർമ്മിച്ചത് ലോറാ വെയ്സ് എന്ന നഴ്സാണ്. കൊളറാഡോയിലെ ബൗൾ‍ഡർ കൗണ്ടി പബ്ലിക്ക് ഹെൽത്തിൽ നഴ്സായി ജോലി ചെയ്ത് വരികയാണ് ലോറാ.

ബൗൾ‍ഡർ കൗണ്ടി പബ്ലിക് ഹെൽത്ത് എന്ന ഫേസ്ബുക്ക് പേജിലാണ് ലോറയെ അഭിനന്ദിച്ച് ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പരസ്പരം താങ്ങായവരെയും വാക്സിനെടുക്കാൻ സഹായിച്ചവരേയുമൊക്കെ അഭിനന്ദിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും അവർ പറയുന്നു.

നൂറുകണക്കിന് മോഡേണ വാക്സിൻ കുപ്പികൾ പുനർനിർമ്മിക്കാനും ഈ 'അഭിനന്ദന വെളിച്ചം' സൃഷ്ടിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോറാ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios