അതിമനോഹരിയായി ഉർവശി റൗട്ടേല; ഗൗണിന്‍റെ ഭാരം 85 കിലോ, വില 40 ലക്ഷം രൂപ!
മനോഹരമായ ബാൾ ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ആണ് ഈ ഗൗൺ ഡിസൈന്‍ ചെയ്തത്.
തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സൂക്ഷിക്കുന്ന നടിയും മോഡലുമാണ് ഉർവശി റൗട്ടേല (Urvashi Rautela). ഇപ്പോഴിതാ ഒരു ഫാഷൻ റാംപിൽ നിന്നുള്ള ഉർവശിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടുന്നത്.
മനോഹരമായ ബാൾ ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ആണ് ഈ ഗൗൺ ഡിസൈന്‍ ചെയ്തത്. ലാവെൻഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ളവർ പാറ്റേണുകളാണ് ഗൗണിന്റെ പ്രത്യേകത.
എൺപത്തിയഞ്ചു കിലോയോളം ഭാരമുള്ള ഗൗൺ ആണിത്. നാൽപതുലക്ഷത്തോളം രൂപയാണ് ഈ ഗൗണിന് വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രണ്ട് തവണ മിസ് ഇന്ത്യ യൂണിവേഴ്സ് തിലകം കരസ്ഥമാക്കിയ താരമാണ് ഉർവശി. 2013ൽ 'സിങ് സാബ് ദി ഗ്രേറ്റ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
Also Read: പിങ്ക് സാരിയിൽ മനോഹരിയായി കജോൾ; ചിത്രങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona