കുഞ്ഞന്‍ ഇരട്ടയാനകള്‍; കൗതുകമുണര്‍ത്തുന്ന ചിത്രം വൈറലാകുന്നു
ബുദ്ധിസ്റ്റുകള്‍ ധാരാളമുള്ള ശ്രീലങ്കയില്‍ ആനകളെ പരിശുദ്ധമായ മൃഗമായാണ് കണക്കാക്കുന്നത്. എങ്കിലും ബദ്ധിസ്റ്റുകളടക്കം തന്നെ ചിലര്‍ തങ്ങളുടെ സമ്പന്നത കാണിക്കാന്‍ വേണ്ടി ആനയെ വീട്ടില്‍ വളര്‍ത്തുന്ന രീതി ശ്രീലങ്കയിലുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തപ്പെടുന്ന ആനകള്‍ സാരമായ പീഡനമേറ്റുവാങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു
ഒരു പ്രസവത്തില്‍ ഇരട്ട ആനക്കുട്ടികളുണ്ടാകുന്നത് അത്ര സാധാരണമായ സംഭവമല്ല. എന്നാല്‍ ശ്രീലങ്കയില്‍ അടുത്തിടെയായി അത്തരത്തില്‍ രണ്ട് കുട്ടിയാനകള്‍ ഒരു പ്രസവത്തിലുണ്ടായി. 'പിനവാളാ എലിഫന്റ് ഓര്‍ഫനേജ്'ലാണ് ഇരട്ട ആനക്കുട്ടികള്‍ പിറന്നിരിക്കുന്നത്.
ഈ രണ്ട് കുട്ടിയാനകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധ നേടുകയാണ്. ആര്‍ക്കും ഓമനിക്കാന്‍ തോന്നുന്ന, ആരിലും വാത്സല്യം നിറയ്ക്കുന്ന കുഞ്ഞന്‍ ആനകളെ ഓര്‍ഫനേജ് അധികാരികളും സന്തോഷത്തോടെ കൊണ്ടുനടക്കുകയാണിപ്പോള്‍.
80 വര്‍ഷത്തിനിടെ ഇതാദ്യമായാണേ്രത ശ്രീലങ്കയില്‍ ഒരാനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നത്. 1941ലായിരുന്നു ഇതിന് മുമ്പ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ഇപ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സുരാംഗി എന്ന ഇരുപത്തിയഞ്ചുകാരിയായ ആനയും കുട്ടികളും സുഖമായിരിക്കുന്നുവെന്നും പിനവാളാ എലിഫന്റ് ഓര്‍ഫനേജ് മേധാവി രേണുക ബണ്ഡാരനായകെ പറഞ്ഞു.
'കുട്ടികള്‍ സാധാരണത്തേതില്‍ നിന്നും ചെറുതാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടും ആണ്‍ ആനക്കുട്ടികളാണ്. മൂവരും ഇപ്പോള്‍ സുഖമായിരിക്കുന്നു...'- രേണുക അറിയിച്ചു.
കാട്ടില്‍ നിന്ന് പുറത്തെത്തി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആനകള്‍ക്ക് അഭയമൊരുക്കാനായി 1975ലാണ് പിനവാളാ എലിഫന്റ് ഓര്‍ഫനേജ് രൂപീകരിച്ചത്. ഇപ്പോഴിവിടെ ആകെ 81 ആനകളാണുള്ളത്.
ബുദ്ധിസ്റ്റുകള്‍ ധാരാളമുള്ള ശ്രീലങ്കയില്‍ ആനകളെ പരിശുദ്ധമായ മൃഗമായാണ് കണക്കാക്കുന്നത്. എങ്കിലും ബദ്ധിസ്റ്റുകളടക്കം തന്നെ ചിലര്‍ തങ്ങളുടെ സമ്പന്നത കാണിക്കാന്‍ വേണ്ടി ആനയെ വീട്ടില്‍ വളര്‍ത്തുന്ന രീതി ശ്രീലങ്കയിലുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തപ്പെടുന്ന ആനകള്‍ സാരമായ പീഡനമേറ്റുവാങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
അതിനാല്‍ തന്നെ ആനകളെ വീട്ടില്‍ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചിരുന്നു. നിലവില്‍ 200 ആനകളെങ്കിലും ശ്രീലങ്കയില്‍ ഈ രീതിയില്‍ വീടുകളില്‍ വളര്‍ത്തപ്പെടുന്നുണ്ടെന്നാണ് കണക്ക്.
Also Read:- 'ആഹാ ഇതുകൊള്ളാം, അടി തെറ്റാതെ തന്നെ വീഴുന്ന ആന'; വൈറലായി വീഡിയോ