ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കാം...
എന്തായാലും ആകര്‍ഷണീയമായ ചുവന്ന അധരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിനാല്‍ ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിലും അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും.
ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാകാം. ഈ നിറമാറ്റത്തിന് പലതും കാരണങ്ങളാകാം. പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവുമാകാം ചിലപ്പോള്‍ കാരണം. എന്തായാലും ആകര്‍ഷണീയമായ ചുവന്ന അധരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും.
അതിനാല്‍ ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിലും അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും. ചുണ്ടുകൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്ലിസറിൻ. വരണ്ട ചർമ്മത്തിൽ ജലാംശം നിലനിർത്താന്‍ ഗ്ലിസറിൻ സഹായിക്കും. അതിനാല്‍ ഇരുണ്ട, വരണ്ട ചുണ്ടുകള്‍ക്കും ഗ്ലിസറിൻ പരിഹാരമാകും.
ഇതിനായി രാത്രി ഉറങ്ങാൻ പോകുംമുൻപു പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. അതുപോലെ തന്നെ, ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാന്‍ സഹായിക്കും.
ഗ്ലിസറിനും റോസാപ്പൂവിന്റെ ഇതളുകള്‍ കൊണ്ടും ചുണ്ടിനെ സംരക്ഷിക്കാം. അതിനായി കുറച്ച് ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ടു വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടാം. രാവിലെ ഉണരുമ്പോള്‍ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
Also Read: ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം ഈ 'തേൻ' വഴികള്‍...