വെയിലേറ്റ് കരുവാളിച്ചോ? പരിഹാരമുണ്ട്...

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

tips for sun tanning

വേനൽക്കാലങ്ങളില്‍ നാം നേരിടുന്ന പ്രശ്നങ്ങളാണ് കടുത്ത ചൂടും വെയിലും തന്മൂലം ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. 

വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി.  ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

രണ്ട്...

തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മൂന്ന്...

രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.

നാല്...

പകുതി നാരങ്ങ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു പത്ത് മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറാന്‍ ഇത് സഹായിക്കും. 

Also Read: ഉള്ള് കുറഞ്ഞ തലമുടിയാണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍....

Latest Videos
Follow Us:
Download App:
  • android
  • ios