Viral Video : 'ഇതെന്താ മീറ്റിംഗ് ആണോ?'; പാമ്പുകള്‍ പരസ്പരം നോക്കിനില്‍ക്കുന്ന വീഡിയോ...
വളരെ അപൂര്‍വ്വമായി മാത്രം നമുക്ക് കാണാന്‍ സാധിക്കുന്നൊരു ദൃശ്യം എന്ന് നിസംശയം പറയാം. പരസ്പരമുള്ള പോരിന് മുമ്പായി തയ്യാറെടുക്കുന്ന രംഗമാണിതെന്നാണ് മിക്കവരും കമന്റായി അഭിപ്രായപ്പെടുന്നത്. ചിലര്‍ തമാശരൂപേണ പാമ്പുകളുടെ 'മീറ്റിംഗ്' നടക്കുകയാണെന്നും മറ്റും കമന്റുകള്‍ ചെയ്തിരിക്കുന്നു
ഓരോ ദിവസവും വ്യത്യസ്തങ്ങളായതും പുതുമയുള്ളതുമായ എത്രയോ ചിത്രങ്ങളും വീഡിയോകളും ( Viral Video ) വാര്‍ത്തകളുമെല്ലാമാണ് സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും നമ്മെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുപോലെ തന്നെ രസിപ്പിക്കുകയും ചെയ്യാറുണ്ട്.
മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ളൊരു വിഭാഗം. പലപ്പോഴും നമ്മളില്‍ അധികപേര്‍ക്കും നേരിട്ട് പോയി കാണാന്‍ സാധിക്കാത്ത മേഖലകളില്‍ നിന്ന്, അത്രയും സാഹസികമായി ശേഖരിച്ച ചിത്രങ്ങളോ ദൃശ്യങ്ങളോ എല്ലാം ഇത്തരത്തില്‍ നമ്മെ കൗതുകത്തിലാക്കാറുണ്ട്, അല്ലേ?
അത്തരത്തില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പ് 'ഹെലികോപ്ടര്‍ യാത്ര' ( helicopter_yathra ) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ വ്യാപകമായ ശ്രദ്ധയാണിപ്പോള്‍ നേടുന്നത്. വളരെ രസകരമാണ് ഈ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. കാഴ്ചയ്ക്ക് രാജവെമ്പാലയെ പോലെ തോന്നിക്കുന്ന മൂന്ന് പാമ്പുകള്‍ പരസ്പരം നോക്കിനില്‍ക്കുന്നതാണ് വീഡിയോ.
വളരെ അപൂര്‍വ്വമായി മാത്രം നമുക്ക് കാണാന്‍ സാധിക്കുന്നൊരു ദൃശ്യം എന്ന് നിസംശയം പറയാം. പരസ്പരമുള്ള പോരിന് മുമ്പായി തയ്യാറെടുക്കുന്ന രംഗമാണിതെന്നാണ് മിക്കവരും കമന്റായി അഭിപ്രായപ്പെടുന്നത്. ചിലര്‍ തമാശരൂപേണ പാമ്പുകളുടെ 'മീറ്റിംഗ്' നടക്കുകയാണെന്നും മറ്റും കമന്റുകള്‍ ചെയ്തിരിക്കുന്നു.
മനുഷ്യവാസമില്ലാത്ത ഏതോ പ്രദേശമാണെന്ന് വീഡിയോയിലെ പശ്ചാത്തലം കാണുമ്പോള്‍ മനസിലാക്കാവുന്നതാണ്. എങ്ങനെയാണ് ഇത് ചിത്രീകരിച്ചതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ ഒന്നും വ്യക്തമല്ല. ഇത് തങ്ങളുടെ 'ഒറിജിനല്‍' വീഡിയോ ആണെന്നാണ് പേജിന്റെ അവകാശവാദം. എന്നാലിക്കാര്യത്തില്‍ വ്യക്തതയില്ല. ഏതായാലും വീഡിയോ കാര്യമായി ശ്രദ്ധിക്കപ്പെട്ടുവെന്നതാണ് വാസ്തവം.
കൊടിയ വിഷമുള്ള ഇനം പാമ്പാണ് രാജവെമ്പാലകള്‍. ഇവയുടെ കടിയേറ്റാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. എന്നാല്‍ പൊതുവേ, മനുഷ്യവാസമുള്ള ഇടങ്ങളില്‍ ഇവ അങ്ങനെ വരാറില്ല. പ്രത്യേകിച്ച് പ്രകോപനമില്ലാതെ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവവും ഇവയ്ക്കില്ല. എന്തായാലും വീഡിയോ ചിത്രീകരണത്തിനോ മറ്റോ ഇങ്ങനെ പാമ്പുകള്‍ക്ക് സമീപത്തേക്ക് പോവുന്നത് അത്ര നല്ലതല്ല. കാട്ടിലും മറ്റും യാത്ര ചെയ്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്നതും ഓര്‍മ്മിക്കുക.
Also Read:- 'ഗമണ്ടന്‍' രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍