Student Teacher Sex : ഒൻപത് വിദ്യാർത്ഥികളുമായി സെക്സിൽ ഏർപ്പെട്ട ടീച്ചർ പിടിയിൽ; കുട്ടികളെ വലയിലാക്കാൻ ലഹരിയും
നിലവിൽ ഒരു ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങിയ മെലീസ, വിചാരണയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്
ടെന്നസി: പ്രായപൂർത്തിയാകാത്ത നിരവധി ഹൈ സ്കൂൾ വിദ്യാർത്ഥികളെ തിരഞ്ഞു പിടിച്ച് ലക്ഷ്യം വെച്ച്, ലഹരി വസ്തുക്കൾ നൽകി അവരെ വശപ്പെടുത്തി, അവരുമായി സെക്സിൽ ഏർപ്പെട്ട കുറ്റത്തിന് ടെന്നസിയിലെ ഒരു അദ്ധ്യാപിക പിടിയിൽ. ഏറ്റവും ചുരുങ്ങിയത് ഒൻപത് ആൺകുട്ടികൾ എങ്കിലും ഇവരുമായി ഇത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. 'വേപ്പ് പെൻ' അഥവാ, കഞ്ചാവ് പോലെ ഉള്ള ലഹരി വസ്തുക്കളുടെ സത്ത നീരാവി വഴി ശരീരത്തിലേക്ക് എത്തിക്കാനുള്ള ഉപകരണം ഉപയോഗിക്കാൻ നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇവർ സ്ഥിരമായി ആൺകുട്ടികളെ തന്റെ അപ്പാർട്ടുമെന്റിലേക്ക് എത്തിച്ചിരുന്നത്. അവിടെ വെച്ച് ലഹരി ഉപയോഗിച്ച് മദോന്മത്തരാവുന്ന വിദ്യാർത്ഥികളെ അവർ തന്റെ ലൈംഗികാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയാണ് പതിവ്.
മുപ്പത്തെട്ടുകാരിയായ മെലിസ ബ്ലെയർ എന്ന ടീച്ചർക്കെതിരെ ടെന്നസി പൊലീസ് പതിനെട്ടു ബലാത്സംഗങ്ങൾ ചാർജ് ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത്, വേശ്യാവൃത്തിക്ക് നിർബന്ധിക്കൽ, പ്രായപൂർത്തി ആകാത്ത കുട്ടികളുമായി സെക്സിൽ ഏർപ്പെടൽ, അവരുടെ സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കൽ തുടങ്ങി മറ്റു പല ആരോപണങ്ങളും ചേർത്താണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ടെന്നസിയിലെ ഈഗിൾ വുഡ് ടൗണിൽ സ്ഥിതിചെയ്യുന്ന മാക് മിൻ സെൻട്രൽ ഹൈ സ്കൂളിൽ അധ്യാപികയായിരുന്ന കാലത്താണ് മെലീസ ഈ അതിക്രമങ്ങൾ തന്റെ വിദ്യാർത്ഥികളിൽ പലരോടും പ്രവർത്തിച്ചത്.
മെലീസ ടീച്ചറുടെ ഭാഗത്തുനിന്ന് ഇങ്ങനെ ചില കുത്സിത പ്രവൃത്തികൾ നടക്കുന്നുണ്ട് എന്നുകാണിച്ചുകൊണ്ടുള്ള ഒരു ഊമക്കത്ത് കൗണ്ടി പൊലീസിന് കിട്ടിയതോടെയാണ് അന്വേഷണവും സത്വര നടപടികളുമുണ്ടായതും, കാര്യങ്ങൾ ടീച്ചറുടെ അറസ്റ്റിലേക്ക് എത്തിച്ചേരുന്നതും. നിലവിൽ ഒരു ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങിയ മെലീസ, വിചാരണയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എന്ന് പൊലീസ് പറയുന്നു.