വിവാഹവസ്ത്രം വാങ്ങാൻ പോയപ്പോൾ 'ബോഡി ഷെയിമിംഗ്'; മാപ്പ് പറഞ്ഞ് സെലിബ്രിറ്റി ഡിസൈനർ
"എനിക്ക് വളരെയധികം നാണക്കേട് തോന്നി. തരുൺ തഹിലിയാനി കോസ്റ്റ്യൂമിൽ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം 12-ാം വയസ്സിൽ തുടങ്ങിയതാണ്. പക്ഷേ ഇനിയൊരിക്കലും ഞാൻ അവിടേയ്ക്ക് പോകില്ല’’- തനയ കുറിച്ചു.
സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിയുടെ ഡിസൈനർ സ്റ്റോറിൽനിന്ന് 'ബോഡി ഷെയിമിംഗ്' നേരിട്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡോ. തനയ നരേന്ദ്ര പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. വിവാഹവസ്ത്രം വാങ്ങാനായി പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് തനയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
"വിവാഹത്തിന് മുമ്പ് വണ്ണം കുറയ്ക്കാനുള്ള സമ്മർദ്ദം പലരും അനുഭവിക്കാറുണ്ട്. എനിക്കും അതു നേരിടേണ്ടിവന്നു. ഡയറ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു കുടുംബത്തിലെ ചിലരും ചില കൂട്ടുകാരും ചോദിച്ചത്. എന്നാൽ ബ്രൈഡൽ സ്റ്റോറില്‍ 'ബോഡി ഷെയിമിംഗ്' ഉണ്ടാകുമെന്ന് കരുതിയില്ല (അംബവട്ട കോംപ്ലക്സിലുള്ള തരുൺതഹിലിയാനി സ്റ്റോറിൽ). എനിക്ക് വളരെയധികം നാണക്കേട് തോന്നി. തരുൺ തഹിലിയാനി കോസ്റ്റ്യൂമിൽ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം 12-ാം വയസ്സിൽ തുടങ്ങിയതാണ്. പക്ഷേ ഇനിയൊരിക്കലും ഞാൻ അവിടേയ്ക്ക് പോകില്ല’’- തനയ കുറിച്ചു.
മൂന്നാഴ്ച കൊണ്ട് മനോഹരമായ വസ്ത്രം ഒരുക്കിയതിന് 'അനിതഡോംഗ്രെ കലക്‌ഷനി'ലെ ജീവനക്കാർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ താന്‍ ഏതു രൂപത്തിലാണോ ഉള്ളത്, അതിൽ സന്തുഷ്ടയാണെന്നും തനയ പറയുന്നുണ്ട്.
നിലവിൽ 4.6 ലക്ഷം ഫ്ലോളോവേഴ്സുള്ള തനിയയുടെ പോസ്റ്റ് വൈറലായതോടെ സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനി ക്ഷമാപണം നടത്തി രംഗത്തെത്തുകയും ചെയ്തു. മഹാമാരി കാലത്ത് ചില സൈസിലുള്ള വസ്ത്രങ്ങളുടെ സ്റ്റോക്ക് ഇല്ലായിരുന്നു എന്നും പുതിയതായി ഡിസൈന്‍ ചെയ്യാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ സമയമെടുക്കും എന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ തരുൺ തഹിലിയാനി പറയുന്നത്.
Also Read: ബ്രൈഡല്‍ ലെഹങ്കയില്‍ പുഷ്അപ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona