ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്ത് സംഭവിക്കും?
കനേഡിയന്‍ സ്പേസ് ഏജന്‍സിയിലുള്ള ബഹിരാകാശ യാത്രികനാണ് ക്രിസ് ഹാഡ്ഫീല്‍ഡ്. ഇദ്ദേഹം തന്‍റെ ബഹിരാകാശ യാത്രാവേളയില്‍ നടത്തിയ രസകരമായ പരീക്ഷണമാണ് വീഡിയോയിലുള്ളത്.
ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ പരിധി വിട്ട ബഹിരാകാശാത്ത് എന്തും പറന്നുനടക്കുമെന്ന് നമുക്കറിയാം. പല ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം ( Space Video ) ഇതിന്‍റെ രസകരമായ വിവിധ വശങ്ങള്‍ നാം കണ്ടിട്ടുമുണ്ട്.
ഇപ്പോഴിതാ 2013ലെ ഒരു ബഹിരാകാശ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ് ( Viral Video ) . ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് വീഡിയോയിലൂടെ കാണിക്കുകയാണ് ബഹിരാകാശ യാത്രികനായ ക്രിസ് ഹാഡ്ഫീല്‍ഡ്.
കനേഡിയന്‍ സ്പേസ് ഏജന്‍സിയിലുള്ള ബഹിരാകാശ യാത്രികനാണ് ക്രിസ് ഹാഡ്ഫീല്‍ഡ്. ഇദ്ദേഹം തന്‍റെ ബഹിരാകാശ യാത്രാവേളയില്‍ നടത്തിയ രസകരമായ പരീക്ഷണമാണ് വീഡിയോയിലുള്ളത് ( Space Video ) .
ബഹിരാകാശത്ത് വെള്ളത്തുള്ളികളും താഴേക്ക് പതിക്കില്ലെന്ന് നമുക്കറിയാം. അപ്പോള്‍ പിന്നെ നനഞ്ഞ ടവല്‍ പിഴിയുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക! വീഡിയോ കണ്ടുനോക്കൂ...
ടവല്‍ പിഴിയുമ്പോള്‍ ഇതിലെ വെള്ളം ടവലിന് ചുറ്റും ഒരു ജെല്‍ പരുവത്തിലുള്ള ട്യൂബായി മാറുകയാണ് ചെയ്യുന്നത്. കാഴ്ചയില്‍ വളരെയധികം കൗതുകം നിറയ്ക്കുന്നത് തന്നെയാണ് ഈ പരീക്ഷണം. 'വേള്‍ഡ് ഓഫ് സയന്‍സ്' എന്ന ട്വിറ്റര്‍ പേജാണ് വീണ്ടും ഈ വീഡിയോ ( Viral Video ) പങ്കുവച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് പേര്‍ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Also Read:- സുനാമിയല്ല; അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി വീഡിയോ