വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റും ശരിയായ വ്യായാമ ശീലവും വേണം. വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

some important tips to lose weight

വണ്ണം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ച് മടുത്തവരാകാം നിങ്ങളില്‍ പലരും. പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റും ശരിയായ വ്യായാമ ശീലവും വേണം. 

വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക.

രണ്ട്...

വെള്ളം ധാരാളം കുടിക്കുക. വെള്ളം  കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്...

മധുരപലഹാരങ്ങള്‍, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. ഇടയ്ക്ക് വിശക്കുമ്പോള്‍ ജങ്ക് ഫുഡിന് പകരം നട്സ്, പഴങ്ങള്‍, സാലഡ് തുടങ്ങിയവ  കഴിക്കാം.   

നാല്...

എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ വണ്ണം കൂട്ടാം. അതിനാല്‍ ഇവ ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക. 

അഞ്ച്...

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ആറ്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ഏഴ്...

പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

Also Read: ഈ എട്ട് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ കുടവയർ കുറയ്ക്കാം!

Latest Videos
Follow Us:
Download App:
  • android
  • ios