സേനയുടെ സ്നിഫര്‍ നായ ഗര്‍ഭിണിയായി; സംഭവത്തില്‍ അന്വേഷണം

ഡിസംബര്‍ 5നാണ് ബാഗ്മാരയിലെ ഔട്ട്പോസ്റ്റില്‍ വച്ച് പെണ്‍ സ്നിഫര്‍ ഡോഗ് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എങ്ങനെയാണിത് സംഭവിച്ചത്, എവിടെയാണ് പിഴവ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഡെപ്യൂട്ടി കമാൻഡന്‍റ് റാങക്് ഓഫീസര്‍ വിശദീകരിക്കേണ്ടിവരും.

sniffer dog gave birth to puppies and now enquiry declared on this

നായകളുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളുംസംഭവങ്ങളും നാം നിത്യവും വായിച്ചോ കണ്ടോ എല്ലാം അറിയാറുണ്ട്. ഇവയിലെല്ലാം പക്ഷേ അധികവും സ്ഥാനം നേടാണ് വളര്‍ത്തുനായ്ക്കളാണ്. വളര്‍ത്തുനായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധവും സ്നേഹവും തന്നെയാണ് ഇത്തരത്തില്‍ വരുന്ന പല വാര്‍ത്തകളുടെയും പ്രധാന ആകര്‍ഷണമാകാറ്.

എന്നാല്‍ പൊലീസിന്‍റെയോ സേനയുടെയോ നായ്ക്കളെ കുറിച്ച് ഇങ്ങനെയുള്ള കൗതുകവാര്‍ത്തകളോ വീഡിയോകളോ ഒന്നും പുറത്തുവരാറില്ല. കാരണം മറ്റൊന്നുമല്ല, അവയെ പരിശീലിപ്പിക്കുന്നതും അവയുടെ ജീവിതരീതിയുമെല്ലാം വളര്‍ത്തുനായ്ക്കളില്‍ നിന്നോ മറ്റ് നായ്ക്കളില്‍ നിന്നോ എല്ലാം ഏറെ വ്യത്യസ്തമാണ്. 

ഇവയുടെ ഭക്ഷണവും വിശ്രമവും വര്‍ക്കൗട്ടും മുതലുള്ള എല്ലാത്തിനും കൃത്യമായ ചിട്ടയുണ്ടാകും. അതുപോലെ തന്നെ മറ്റെവിടെയെങ്കിലും കറങ്ങിനടക്കുന്ന രീതിയും ഇവയ്ക്കുണ്ടാകില്ല.

എന്നാല്‍ ഇങ്ങനെ ചിട്ടകളിലെല്ലാം നോക്കിയിട്ടും സേനയുടെ ഒരു നായ ഗര്‍ഭിണിയായ സംഭവമാണിപ്പോള്‍ കൗതുകവാര്‍ത്തകളുടെ ലോകത്ത് ഇടം നേടുന്നത്. ബോര്‍ഡര്‍ സെക്യൂരിഫ്ഫി ഫോഴ്സ് (ബിഎസ്എഫ്)ന്‍റെ മേഘാലയിലെ സ്നിഫര്‍ ഡോഗ്സിലൊരെണ്ണമാണ് ഗര്‍ഭിണിയാവുകയും മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തിരിക്കുന്നത്. 

ഇതോടെ നായയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന ഡെപ്യൂട്ടി കമാൻഡന്‍റ് റാങ്ക് ഓഫീസര്‍ ഇതിന് വിശദീകരണം നല്‍കേണ്ട അവസ്ഥയായിരിക്കുകയാണ്. കോടതിയാണ് സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

ഡിസംബര്‍ 5നാണ് ബാഗ്മാരയിലെ ഔട്ട്പോസ്റ്റില്‍ വച്ച് പെണ്‍ സ്നിഫര്‍ ഡോഗ് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എങ്ങനെയാണിത് സംഭവിച്ചത്, എവിടെയാണ് പിഴവ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഡെപ്യൂട്ടി കമാൻഡന്‍റ് റാങക്് ഓഫീസര്‍ വിശദീകരിക്കേണ്ടിവരും.

നല്ലരീതിയില്‍ പരിശീലനം ലഭിച്ച സ്നിഫര്‍ നായ്ക്കള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ നല്ല മേല്‍നോട്ടത്തിലാണ് കഴിയുന്നത്. കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പ് അടക്കം നടക്കേണ്ടതാണ്. ഇതിനിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. മറ്റ് നായ്ക്കളുമായി സമ്പര്‍ക്കത്തിലാകാനും ഇവയെ അനുവദിക്കാറില്ല. ബ്രീഡിംഗ് ആണെങ്കില്‍ ഡോക്ടറുടെ നേതൃത്വത്തിലും നിരീക്ഷണത്തിലും സശ്രദ്ധയോടെയാണ് നടത്തുക. 

ഇപ്പോള്‍ പ്രസവിച്ച സ്നിഫര്‍ ഡോഗിന് നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്യൂട്ടിയുണ്ടായിരുന്നു. ഈ സമയത്താകാം നായ ഗര്‍ഭിണിയായതെന്നാണ് ഒരു വിലയിരുത്തല്‍. 

Also Read:- നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ രക്ഷിച്ചെടുത്തു, ഇന്ന് ബോണി ഒരു പൊലീസ് നായ

Latest Videos
Follow Us:
Download App:
  • android
  • ios