കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണൊലിപ്പില്‍ വീട് തകര്‍ന്ന് പുഴയിലേക്ക് വീഴുന്ന ദൃശ്യം...

കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്ത് മിന്നല്‍ പ്രളയമുണ്ടാകുന്നതും മനുഷ്യജീവൻ നഷ്ടമാകുന്നത് അടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇത് ഇടയാക്കുന്നതും ഇപ്പോള്‍ രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. 

shocking video of house being washed away in bihar

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടവിട്ട് വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള കനത്ത മഴയും വെള്ളക്കെട്ടും മറ്റും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നത് എന്നാണ് പല വിദഗ്ധസംഘങ്ങളുടെയും വിലയിരുത്തല്‍. 

എന്തായാലും കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്ത് മിന്നല്‍ പ്രളയമുണ്ടാകുന്നതും മനുഷ്യജീവൻ നഷ്ടമാകുന്നത് അടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇത് ഇടയാക്കുന്നതും ഇപ്പോള്‍ രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. 

സമാനമായി കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറിന്‍റെ പലയിടങ്ങളിലും തുടര്‍ന്നിരുന്ന ശക്തമായ മഴയെ സംബന്ധിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നുണ്ട്. സമാനമായൊരു ദൃശ്യമാണിനി പങ്കുവയ്ക്കുന്നത്.

ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. ദിവസങ്ങളായി നീണ്ടുനിന്ന മഴയിലുണ്ടായ മണ്ണൊലിപ്പില്‍ ഒരു വീട് തീര്‍ത്തും തകര്‍ന്ന് ഗംഗാനദിയിലേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രകൃതിദുരന്തങ്ങള്‍ എത്രമാത്രം ഭയാനകമാണെന്നും അത് മനുഷ്യരെ എത്ര തീവ്രമായാണ് ബാധിക്കുകയെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ. കാണുമ്പോള്‍ തന്നെ ഭയം തോന്നിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. 

 

 

മഴ നീണ്ടുനിന്നതോടെ ഗംഗാനദി കരകവിഞ്ഞ് ഒഴുകിയത് പലയിടങ്ങളിലും ഭീഷണി ഉയര്‍ത്തിയിരുന്നു. വീഡിയോയില്‍ കണ്ടതുപോലെ പലയിടങ്ങളിലും വീടുകള്‍ പാടെ തകര്‍ന്ന സംഭവങ്ങളും വ്യാപകമാണ്. മരങ്ങളും, വൈദ്യുതി പോസ്റ്റുകളുമെല്ലാം ഇത്തരത്തില്‍ മണ്ണൊലിപ്പില്‍ കട പുഴകിവീണതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ പരിഹാരം നല്‍കുമെന്ന് ബീഹാറില്‍ അതത് ജില്ലകളുടെ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്. എങ്കില്‍പോലും ദാരുണമായ സാഹചര്യങ്ങളെ മറികടക്കാനുള്ള പ്രയാസത്തിലാണ് ആയിരക്കണക്കിന് മനുഷ്യര്‍. 

പെട്ടെന്ന് ശക്തിപ്പെടുന്ന മഴ, പ്രധാനമായും നിലവില് നഗരങ്ങളെയാണ് കാര്യമായി ബാധിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായ മഴയെത്തുന്നതോടെ നഗരങ്ങള്‍ക്ക് വെള്ളക്കെട്ട് താങ്ങാൻ കഴിയാത്ത അവസ്ഥയാവുകയാണ്. കഴിഞ്ഞ ദിവസം ബംഗലൂരുവിലും ഇതുപോലുള്ള പ്രശ്നങ്ങളുയര്‍ന്നിരുന്നു. റെസിഡൻഷ്യല്‍ ഏരിയകളുള്‍പ്പെടെ  പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടും ഒഴുക്കുമാണ് ബംഗലൂരുവില്‍ കണ്ടിരുന്നത്. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. 

 

Also Read:-  പ്രളയത്തില്‍ വെള്ളമുയര്‍ന്നപ്പോള്‍ നിന്ന നില്‍പില്‍ തകര്‍ന്നുവീണ് കെട്ടിടം

Latest Videos
Follow Us:
Download App:
  • android
  • ios