പുകവലിക്കുന്നവര്‍ പെട്ടെന്ന് വാര്‍ധക്യത്തിലെത്തുമോ? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങള്‍...
വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ വിവിധ അസുഖങ്ങളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമെല്ലാം നമ്മെ അലട്ടിയേക്കാം. ഒപ്പം തന്നെ കാഴ്ചയിലെ പ്രായക്കൂടുതല്‍ തന്നെ നമ്മെ വലിയൊരു പരിധി വരെ വാര്‍ധക്യത്തോട് അരക്ഷിതാവസ്ഥ തോന്നാന്‍ പ്രേരിപ്പിക്കുന്നു
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളിലും ആകെ ആരോഗ്യത്തിലുമെല്ലാം മാറ്റം വരുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ മനുഷ്യരില്‍ വളര്‍ച്ചയെന്ന പ്രക്രിയ അവസാനിക്കുകയും പിന്നീട് പതിയെ ക്ഷയിച്ചുപോകുന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു.
വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ വിവിധ അസുഖങ്ങളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമെല്ലാം നമ്മെ അലട്ടിയേക്കാം. ഒപ്പം തന്നെ കാഴ്ചയിലെ പ്രായക്കൂടുതല്‍ തന്നെ നമ്മെ വലിയൊരു പരിധി വരെ വാര്‍ധക്യത്തോട് അരക്ഷിതാവസ്ഥ തോന്നാന്‍ പ്രേരിപ്പിക്കുന്നു.
എന്നാല്‍ അടുത്ത കാലങ്ങളിലായി ഏറെ ഉയര്‍ന്നുകേള്‍ക്കുന്നൊരു ആശയമാണ് 'ഏജിംഗ് ഗ്രേസ്ഫുള്ളി' എന്നത്. അതായത് പ്രായമാകുമ്പോഴും 'ഗ്രേസ്' അഥവാ ആകര്‍ഷകതയോടെ തുടരുക എന്ന ആശയം. ഇത് സാധ്യമാണോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. മനസുവച്ചാല്‍ ഒരു പരിധി വരെ ഇതേ ആശയത്തെ ജീവിതത്തിന്റെ പ്രായോഗികതയിലേക്ക് പകര്‍ത്താമെന്നാണ് ലൈഫ്‌സ്റ്റൈല്‍ കോച്ചുകളെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്.
ഇത്തരത്തില്‍ പ്രായാധിക്യത്തിന്റെ അവശതകളെ തോല്‍പിക്കാന്‍ സഹായിക്കുന്ന ഏഴ് 'ടിപ്‌സ്' ആണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കലോറി കുറച്ച് ഭക്ഷണം ക്രമീകരിക്കുക. ദിവസത്തില്‍ കഴിക്കുന്ന കലോറിയുടെ അളവ് കുറച്ചുകൊണ്ടുള്ള ഡയറ്റ് പിന്തുടരുക. എന്നാല്‍ ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഇതോടൊപ്പം ഉറപ്പുവരുത്തുകയും വേണം.
രണ്ട്...
'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്' പരിശീലിക്കുക. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണ-പാനീയങ്ങള്‍ ക്രമീകരിച്ച് കഴിക്കുന്ന രീതിയാണ് 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗി'ല്‍ വരുന്നത്. കലോറിയുടെ അളവ് കുറയ്ക്കാനാണ് ഈ ഫാസ്റ്റിംഗ് രീതി പ്രധാനമായും സഹായിക്കുന്നത്.
മൂന്ന്...
ആവശ്യത്തിന് വ്യായാമം ചെയ്യുക. ദിവസത്തില്‍ അരമണിക്കൂറെങ്കിലും ഇതിനായി മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ മതിയാകും. അത്രയും ചെയ്യാമെങ്കില്‍ തന്നെ ശരീരം 'ഫിറ്റ്' ആയി സൂക്ഷിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നാല്...
പുകവലി പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുക. മദ്യാപനം വളരെയധികം പരിമിതപ്പെടുത്തുക. പുകവലിക്കുന്ന ശീലമില്ലെങ്കില്‍ കൂടി എപ്പോഴും പുകവലിക്കുന്നവര്‍ കൂടെയുണ്ടാകുന്നത് ശ്രദ്ധിക്കുക. ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം കോശങ്ങളെ നശിപ്പിച്ചുകളയാന്‍ പുകവലിക്ക് സാധ്യമാണ്. അതിനാല്‍ തന്നെ പുകവലിക്കുന്നവരില്‍ മഹാഭൂരിപക്ഷം പേരിലും നേരത്തേയുള്ള വാര്‍ധക്യം കാണാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ച്...
ഡയറ്റില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 'ഷുഗര്‍', 'കാര്‍ബോഹൈഡ്രേറ്റ്' അളവ്. ഇവ രണ്ടും പരമാവധി കുറയ്ക്കുക.
പ്രമേഹം, കരള്‍വീക്കം എന്നിങ്ങനെയുള്ള രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ ഈ ശീലം സഹായകമായിരിക്കും.
ആറ്...
'റെഡ് മീറ്റ്' ഇനത്തില്‍ ഉള്‍പ്പെടുന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കുക. അതുപോലെ 'പ്രോസസ്ഡ് മീറ്റ്' ഉപയോഗവും കുറയ്ക്കാം. ചില കടല്‍ മത്സ്യങ്ങളും പരിമിതപ്പെടുത്തേണ്ടിവരും. 'ട്രൈ മീഥൈല്‍ അമൈന്‍ എന്‍-ഓക്‌സഡൈഡ്' (TMAO) എന്ന ഘടകം അടങ്ങിയ മത്സ്യ- മാംസാഹാരങ്ങളാണ് കുറയ്‌ക്കേണ്ടത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ഹൃദയത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു.
ഏഴ്...
പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുക. ശരീരത്തിനാവശ്യമായ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയിഡുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിന്ന് ലഭിക്കും. കോശങ്ങളുടെ നശീകരണം നീട്ടിവയ്ക്കാന്‍ ഇവ സഹായകമാണ്.