'അമ്മൂമ്മ പറഞ്ഞുതന്ന നാടന്‍കൂട്ടാണ് മുടിയഴകിന്‍റെ രഹസ്യം, നിങ്ങള്‍ക്കും പരീക്ഷിക്കാം': പ്രിയങ്ക ചോപ്ര

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ബ്യൂട്ടി ടിപ്‌സ് പറയുന്നത്. തന്‍റെ മനോഹരമായ തലമുടിയുടെ രഹസ്യമാണ് പ്രിയങ്ക ആരാധകരുമായി പങ്കുവെച്ചത്. 

Priyanka Chopra  shared her  hair mask recipe

ലോക്ക്ഡൗണ്‍ കാലത്ത് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പലരും. പഴയ ഹോബികള്‍ തുടരുക, പാചകത്തില്‍ പരീക്ഷണം നടത്തുക, വ്യായാമം ചെയ്യുക, നൃത്തം ചെയ്യുക അങ്ങനെ പോകുന്നു ആ സന്തോഷങ്ങള്‍. ചിലര്‍ അതൊക്കെ പകര്‍ത്തി സോഷ്യല്‍  മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ബോളിവുഡ് താരങ്ങളും ഇതില്‍ മുന്നിലാണ്.  കൊറോണ വൈറസിനെ പൊരുതുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ വീഡിയോകള്‍ പങ്കുവെയ്ക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് സുന്ദരി പ്രിയ ചോപ്ര. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക ചോപ്രയും അല്‍പം ബ്യൂട്ടി സീക്രട്ട്‌സുമായി രംഗത്തെത്തിയിരിക്കുകയാണ്.  

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ബ്യൂട്ടി ടിപ്‌സ് പറയുന്നത്.  തന്‍റെ മനോഹരമായ തലമുടിയുടെ രഹസ്യമാണ് പ്രിയങ്ക ആരാധകരുമായി പങ്കുവെച്ചത്. വീട്ടിലെ അടുക്കളയില്‍ തന്നെ കിട്ടുന്ന മൂന്ന് സാധനങ്ങളാണ് പ്രിയങ്കയുടെ മുടിയഴകിന്റെ രഹസ്യം. തൈരും, തേനും മുട്ടയുമാണത് എന്ന് പ്രിയങ്ക തന്നെ പറയുന്നു. ഒരു മുട്ടയും തേനും തൈരും മിക്‌സ് ചെയ്ത് അരമണിക്കൂറോളം തലയില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യും.  ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയും. 

Also Read: 'ജീവിതത്തില്‍ ടൈറ്റ് ഷെഡ്യൂള്‍ ഉള്ളവരാണ്, എല്ലാം നിമിഷം കൊണ്ട് ഇല്ലാതായി'; ക്വാറന്റൈന്‍ അനുഭവം പറഞ്ഞ് പ്രിയങ്ക 

അമ്മ പഠിപ്പിച്ച ഹെയര്‍ ട്രീറ്റ്‌മെന്‍റ് ആണിതെന്നും അമ്മയ്ക്ക് അമ്മൂമ്മ പറഞ്ഞുകൊടുത്തത് ആണെന്നും പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ അമ്മൂമ്മ മേരി ജോൺ മലയാളിയാണ്. കുമരകം സ്വദേശിയായ മേരി ജോൺ 2016ലാണ് അന്തരിച്ചത്. 

 

 

Also Read:കൊവിഡ് 19; പ്രിയങ്കയുടെ സംശയങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ മറുപടി പറയുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios