World Milk Day 2022 : മുഖക്കുരുവും മുഖത്തെ പാടുകളും നീക്കാൻ പാല്‍ ഉപയോഗിക്കാം
പാല്‍ ആരോഗ്യത്തിന് ഗുണകരമാകുന്നത് പല രീതിയിലാണ്. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിനും പാല്‍ സഹായകമാണ്. പാല്‍ കഴിക്കുന്നതിലൂടെ മാത്രമല്ല ഇത് സാധ്യമാകുന്നത്. മുഖത്ത് വിവിധ രീതികളില്‍ പാല്‍ പ്രയോഗിക്കുന്നതിലൂടെയും ചര്‍മ്മത്തിന് പ്രയോജനങ്ങളുണ്ട്.
പാലിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ( Health Benefits of Milk ) മിക്കവര്‍ക്കും അറിയാം. അത് ഡയറ്റില്‍ എത്രമാത്രം പ്രധാനമാണെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെ ഇന്ന് ജൂണ്‍ 1, 'വേള്‍ഡ് മില്‍ക്ക് ഡേ' ( World Milk Day 2022 ) ആയി ആഘോഷിക്കുന്നതിന്‍റെ ആവശ്യകതയും നമുക്ക് മനസിലാക്കാം.
പാല്‍ ആരോഗ്യത്തിന് ഗുണകരമാകുന്നത് ( Health Benefits of Milk ) പല രീതിയിലാണ്. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിനും പാല്‍ സഹായകമാണ്. പാല്‍ കഴിക്കുന്നതിലൂടെ മാത്രമല്ല ഇത് സാധ്യമാകുന്നത്. മുഖത്ത് വിവിധ രീതികളില്‍ പാല്‍ പ്രയോഗിക്കുന്നതിലൂടെയും ചര്‍മ്മത്തിന് പ്രയോജനങ്ങളുണ്ട്. ഇത്തരത്തില്‍ എങ്ങനെയെല്ലാമാണ് പാല്‍ 'സ്കിന്‍ കെയറി'നായി ഉപയോഗിക്കേണ്ടത് എന്നുകൂടി ഈ 'വേള്‍ഡ് മില്‍ക്ക് ഡേ'യില്‍ ( World Milk Day 2022 ) അറിയൂ...
മുഖക്കുരു മാറാന്‍ പാല്‍...
വൈറ്റമിന്‍-ഡിയുടെ കുറവ് മൂലമുണ്ടാകുന്ന മുഖക്കുരു മാറാന്‍ പാല്‍ നല്ലതാണ്. ഇതിനായി പാല്‍ മുഖത്ത് അപ്ലൈ ചെയ്യുകയാണ് വേണ്ടത്. അതുപോലെ തന്നെ പഴുപ്പ് അടങ്ങിയ രീതിയിലുള്ള കുരുവില്‍ നിന്നുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുന്നതിനും പാല്‍ അപ്ലൈ ചെയ്യാവുന്നതാണ്. അതേസമയം ചില സ്കിന്‍ ടൈപ്പുള്ളവര്‍ക്ക് മുഖക്കുരു വര്‍ധിപ്പിക്കാനും പാല്‍ ഇടയാക്കാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യാവുന്നതാണ്.
സൂര്യതപത്തിന് പരിഹാരം...
ചൂടുകാലത്ത് സൂര്യതപം ചര്‍മ്മത്തിനുണ്ടാക്കുന്ന കേടുപാടുകള്‍ ചില്ലറയല്ല. തണുത്ത പാല്‍ മുഖത്ത് അപ്ലൈ ചെയ്യുന്നത് പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകും. ഇത് നനുത്ത തുണി കൊണ്ടോ സോഫ്റ്റ് ആയ ടിഷ്യൂ കൊണ്ടോ ആണ് ചെയ്യേണ്ടത്. ഇവിടെയും സ്കിന്‍ ടൈപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പഴയ കോശങ്ങളെ കളയാം...
നമ്മുടെ മുഖചര്‍മ്മത്തില്‍ നിന്ന് നശിച്ചുപോയ കോശങ്ങള്‍ നേരാംവണ്ണം ഇളകിപ്പോയില്ല എങ്കില്‍ അത് ചര്‍മ്മത്തെ തിളക്കമറ്റതാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഈ ചര്‍മ്മം ഇളക്കിക്കളയേണ്ടതുണ്ട്. ഇതിനും പാല്‍ ഉപയോഗിക്കാം.
മോയിസ്ചറൈസറുമാണ് പാല്‍...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മോയിസ്ചറൈസര്‍ ഉപയോഗം എത്രമാത്രം പ്രധാനമാണെന്ന് നമുക്കറിയാം. പാല്‍ ഈ രീതിയില്‍ മോയിസ്ചറൈസറായും ഉപയോഗിക്കാവുന്നതാണ്.
പ്രായം കുറയ്ക്കാന്‍...
നമ്മുടെ ചര്‍മ്മമാണ് പലപ്പോഴും നമ്മുടെ പ്രായം സൂചിപ്പിക്കുന്നത്. ചിലരിലാണെങ്കില്‍ പ്രായം കൂടുതലില്ലെങ്കിലും ചര്‍മ്മം പ്രായമായതുപോലെ തോന്നിക്കാം. പതിവായി വെയില്‍ കൊള്ളുന്നതും ഇതില്‍ കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ചെറിയൊരു പരിധി വരെ പരിഹരിക്കാനും പാല്‍ അപ്ലൈ ചെയ്യുന്നതിലൂടെ സാധിക്കും.
Also Read:- തൈറോയ്ഡ് പ്രശ്നമുണ്ടോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍