ലൈവ് വാര്‍ത്തയ്ക്കിടെ ഏവരെയും ഞെട്ടിച്ച് അവതാരകന്‍; വീഡിയോ കാണാം

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. 'കെബിഎന്‍ ടിവി' എന്ന ചാനലിന്റെ സ്റ്റുഡിയോ. വാര്‍ത്താ ബുള്ളറ്റിനിലേക്ക് കടക്കുകയാണ് അവതാരകനായ കബിന്‍ഡ കലിമിന. പ്രധാന തലക്കെട്ടുകളിലേക്ക് ഒന്നു പോയ ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് കബിന്‍ഡ ചില കാര്യങ്ങള്‍ പറഞ്ഞു

news anchor interrupts live bulletin and alleged that management is not paying the staff

ലൈവ് വാര്‍ത്താ അവതരണത്തിനിടെയും റിപ്പോര്‍ട്ടിംഗിനിടെയുമെല്ലാം ചിലപ്പോള്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ കടന്നുവരാറുണ്ട്. പലപ്പോഴും ഇത് കാഴ്ചക്കാരെ ഞെട്ടിക്കുകയോ കൗതുകത്തിലാക്കുകയോ എല്ലാം ചെയ്യാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ ഉണ്ട്. 

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. 'കെബിഎന്‍ ടിവി' എന്ന ചാനലിന്റെ സ്റ്റുഡിയോ. വാര്‍ത്താ ബുള്ളറ്റിനിലേക്ക് കടക്കുകയാണ് അവതാരകനായ കബിന്‍ഡ കലിമിന. പ്രധാന തലക്കെട്ടുകളിലേക്ക് ഒന്നു പോയ ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് കബിന്‍ഡ ചില കാര്യങ്ങള്‍ പറഞ്ഞു. 

'വാര്‍ത്തകള്‍ മാറ്റിവച്ചാല്‍, ലേഡീസ് ആന്റ് ജെന്റില്‍മെന്‍ നമ്മളെല്ലാം മനുഷ്യരാണ്. നമുക്ക് ജീവിക്കാന്‍ പണം വേണം. ദൗര്‍ഭാഗ്യവശാല്‍ കെബിഎന്‍ ടിവി ഞങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ല. ഷാരോണ്‍ അടക്കം, ഞാനടക്കമുള്ള ആളുകള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം നല്‍കണം...'- ഇത്രയുമായിരുന്നു കബിന്‍ഡയുടെ വാക്കുകള്‍. 

ചാനല്‍ ലൈവ് ആയി കണ്ടുകൊണ്ടിരുന്നവരെല്ലാം ഒരുപോലെ അമ്പരന്നു. ഇതോടെ കെബിഎന്‍ ടിവിയില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലെന്നും, ജീവനക്കാര്‍ പരസ്യമായി പ്രതിഷേധത്തിലാണ് എന്നുമുള്ള വാര്‍ത്ത പരന്നു. കബിന്‍ഡയെ കമ്പനിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും ജീവനക്കാര്‍ക്ക് അവരുടെ പരാതികളറിയിക്കാന്‍ കൃത്യമായ മാര്‍ഗങ്ങളുണ്ട്, അതിന് പകരം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കെന്നഡി മാമ്‌ബ്വേ പറഞ്ഞു. 

ഇതിനിടെ നാടകീയമായ വാര്‍ത്താ ബുള്ളറ്റിന്‍ വീഡിയോ കബിന്‍ഡ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'അതെ, ലൈവ് വാര്‍ത്തയ്ക്കിടെ ഞാനത് ചെയ്തു. അധിക ജേണലിസ്റ്റുകള്‍ക്കും കാര്യങ്ങള്‍ തുറന്നുപറയാന്‍ പേടിയാണ് എന്നതിനര്‍ത്ഥം ഒരു ജേണലിസ്റ്റും തുറന്ന് സംസാരിക്കരുത് എന്നല്ലല്ലോ...' എന്ന കുറിപ്പോടെയാണ് കബിന്‍ഡ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇത് വീണ്ടും പങ്കുവയ്ക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കമ്പനി ശമ്പളം നല്‍കുന്നില്ലെങ്കില്‍ അക്കാര്യം പരിശോധിച്ച് ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്.

വീഡിയോ...

Also Read:- ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത 'അതിഥി'; പിടികൂടി റിപ്പോർട്ടർ; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios