Navratri 2022: നവരാത്രിയോട് അനുബന്ധിച്ച് സ്പെഷ്യൽ 'താലി' മെനുവുമായി ഇന്ത്യന്‍ റെയിൽവേ
'ഫുഡ് ഓൺ ട്രാക്ക്' എന്ന ആപ്ലിക്കേഷൻ വഴി തീർഥാടകർക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു. ഭക്ഷണത്തിന് 99 രൂപ മുതലാണ് റെയിൽവേ വില ഈടാക്കുന്നത്.
നവരാത്രിയോട് അനുബന്ധിച്ച് സ്പെഷ്യൽ മെനുവുമായി ഇന്ത്യൻ റെയിൽവേ. നവരാത്രി വ്രതക്കാലത്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന തീർഥാടകർക്കായാണ് പ്രത്യേക താലി മെനു റെയിൽവേ വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന്‍റെ ചിത്രം സഹിതം ട്വീറ്റ് ചെയ്താണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെയാണ് സ്പെഷ്യൽ വ്രത താലി ( Vrat Thali) ലഭ്യമാകുക. 'ഫുഡ് ഓൺ ട്രാക്ക്' എന്ന ആപ്ലിക്കേഷൻ വഴി തീർഥാടകർക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു. ഭക്ഷണത്തിന് 99 രൂപ മുതലാണ് റെയിൽവേ വില ഈടാക്കുന്നത്.
'നവരാത്രിയുടെ മഹത്തായ ഉത്സവ വേളയിൽ, സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നിങ്ങളുടെ വ്രതാനുഷ്ഠാനങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ ഒരു പ്രത്യേക മെനു കൊണ്ടുവരുന്നു. 'ഫുഡ് ഓൺ ട്രാക്ക്' ആപ്പിൽ നിന്ന് ട്രെയിൻ യാത്രയ്‌ക്കുള്ള നവരാത്രി പലഹാരങ്ങൾ ഓർഡർ ചെയ്യുക, ecatering.irctc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ 1323 എന്ന നമ്പറിൽ വിളിക്കുക'- റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
Also Read: നവരാത്രി വ്രതത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും