'പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികതയ്ക്ക് പോണ്‍ സൈറ്റുകളില്‍ സ്ത്രീ കാഴ്ചക്കാര്‍ ഏറുന്നു'
2016 പ്രമുഖ പോണ്‍ സൈറ്റായ 'പോണ്‍ഹബ്' ഈ വിഷയവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അതായത്, പുരുഷന്മാര്‍ തമ്മിലുള്ള 'ഗേ പോണ്‍'ന് ധാരാളം സ്ത്രീ കാഴ്ചക്കാര്‍ ഉണ്ട് എന്നതായിരുന്നു 'പോണ്‍ ഹബ്' പുറത്തുവിട്ട വിവരം
പോണ്‍ സൈറ്റുകളും (Porn sites ) ലൈംഗിക ദൃശ്യങ്ങളുമെല്ലാം ( Sex Video ) വ്യാപകമായി തന്നെ ലഭ്യമായിരിക്കുന്നൊരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇന്റര്‍നെറ്റ് സാധ്യതകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെയാണ് നമ്മുടെ സമൂഹത്തിലും ഇത്തരം മാറ്റങ്ങള്‍ വന്നിട്ടുള്ളത്.
പലപ്പോഴും പോണ്‍, തെറ്റായ ദിശയിലേക്ക് വ്യക്തികളുടെ ലൈംഗിക കാഴ്ചപ്പാടുകളെയും സങ്കല്‍പങ്ങളെയും നയിക്കാറുണ്ട്. അടിസ്ഥാനപരമായി അത് അതത് സമൂഹങ്ങളുടെ കൂടി തെറ്റായിട്ടാണ് കണക്കാക്കേണ്ടത്. ലൈംഗിക വിഷയങ്ങളില്‍ ആവശ്യമായ അറിവോ അവബോധമോ ഇല്ലാത്ത ഒരാള്‍ എളുപ്പത്തില്‍ പോണ്‍ മുഖാന്തരം വഴി തെറ്റി സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം പോണ്‍ എന്നാല്‍ താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി ഉത്പാദിപ്പിക്കപ്പെടുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങള്‍ തന്നെയാണെന്നും യാഥാര്‍ത്ഥ്യമെന്നത് ഇതില്‍ നിന്നെല്ലാം വിഭിന്നമായി പലതുകള്‍ ഇടകലര്‍ന്നതാണെന്നും തിരിച്ചറിയാന്‍ പാകതയുള്ള ആളുകളെ സംബന്ധിച്ച് ഇക്കാര്യം പ്രസക്തമല്ല.
എന്തായാലും പോണ്‍, ചില പഠനങ്ങള്‍ക്ക് കൂടി സാധ്യതയുള്ള മേഖലയാണെന്നാണ് പ്രമുഖര്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ എഴുത്തുകാരിയും ഗവേഷകയും അധ്യാപികയുമായ ലൂസി നെവില്‍ തയ്യാറാക്കിയ പഠനത്തിന്റെ ചില വിശദാംശങ്ങള്‍ ഇപ്പോള്‍ കാര്യമായ ശ്രദ്ധ നേടുകയാണ്.
'ഗേള്‍സ് ഹൂ ലൈക്‌സ് ബോയ്‌സ് ഹൂ ലൈക്‌സ് ബോയ്‌സ്' എന്ന തന്റെ പുസ്തകത്തിന് വേണ്ടിയാണ് ലൂസി പഠനം തയ്യാറാക്കിയത്. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികതയോട് സ്ത്രീകള്‍ക്കുള്ള മനോഭാവവും അതിനുള്ള കാരണങ്ങളും പശ്ചാത്തലങ്ങളുമെല്ലാമായിരുന്നു ലൂസിയുടെ പഠനവിഷയം.
2016 പ്രമുഖ പോണ്‍ സൈറ്റായ 'പോണ്‍ഹബ്' ഈ വിഷയവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അതായത്, പുരുഷന്മാര്‍ തമ്മിലുള്ള 'ഗേ പോണ്‍'ന് ധാരാളം സ്ത്രീ കാഴ്ചക്കാര്‍ ഉണ്ട് എന്നതായിരുന്നു 'പോണ്‍ ഹബ്' പുറത്തുവിട്ട വിവരം.
2015ലും സമാനമായൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സ്ത്രീകള്‍ ഏറ്റവുമധികം കാണുന്ന പോണില്‍ രണ്ടാമതായി നില്‍ക്കുന്നത് 'ഗേ പോണ്‍' ആണെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ വിവരങ്ങളോടെല്ലാം അനുബന്ധമായി തന്നെ ചിലത് അന്വേഷിക്കുക എന്നതായിരുന്നു ലൂസിയുടെ ലക്ഷ്യം. അഞ്ഞൂറോളം സ്ത്രീകളെ ഇതിനായി താന്‍ അഭിമുഖം ചെയ്‌തെന്നും ലൂസി പറയുന്നു. ഇതില്‍ നിന്ന് ലഭ്യമായ ചില വിവരങ്ങള്‍ ഇപ്പോള്‍ അനുഭവക്കുറിപ്പുകളുടെ രൂപത്തില്‍ ലൂസി പങ്കുവച്ചിട്ടുണ്ട്. ഇവയാണ് വ്യാപകമായ ശ്രദ്ധ നേടുന്നത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരില്‍ മോശമല്ലാത്തൊരു വിഭാഗത്തിന് പുരുഷന്മാര്‍ തമ്മിലുള്ള സെക്‌സ് കാണുന്നതില്‍ (പോണ്‍ ) താല്‍പര്യമുണ്ടെന്നാണ് ലൂസി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും നഗ്നമായ പുരുഷശരീരം കാണുകയെന്നതാണ് ഇതിന്റെ ലക്ഷ്യമായി മിക്ക സ്ത്രീകളും ചൂണ്ടിക്കാട്ടിയതത്രേ.
ഭയപ്പെടുത്തുന്നതോ അറപ്പുളവാക്കുന്നതോ തമാശ തോന്നിപ്പിക്കുന്നതോ ആയ രീതിയിലാണ് പലപ്പോഴും സിനിമകളിലും മറ്റും പുരുഷശരീരം അവതരിപ്പിക്കപ്പെടാറെന്നും എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുരുഷശരീരം ആസ്വദിക്കാന്‍ സാധ്യമാകുന്ന അവസരങ്ങളുണ്ടാകണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതായും ലൂസി പറയുന്നു.
രണ്ടാമതായി പരുഷന്റെ അധികാരസ്വഭാവവും അതുണ്ടാക്കുന്ന അസ്വസ്ഥതയും 'ഗേ പോണ്‍'ല്‍ കാണാന്‍ സാധിക്കില്ലെന്ന കാരണമാണേ്രത സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയത്. ആര് ആരെ കീഴ്‌പ്പെടുത്തുന്നു എന്ന 'ഗെയിം' ഗേ പോണില്‍ ഇല്ലെന്ന് സ്ത്രീകള്‍ അഭിപ്രായപ്പെട്ടതായി ലൂസി സാക്ഷ്യപ്പെടുത്തുന്നു.
അല്‍പം കൂടി ഗൗരവമേറിയ മറ്റൊരു കാരണം കൂടി ലൂസി രേഖപ്പെടുത്തുന്നുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കോ റെയ്പിനോ ഇരകളാകേണ്ടി വന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന പോണ്‍ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും അത് ആസ്വദിക്കാന്‍ പറ്റാതെ പോകാറുണ്ട്, അതിനാല്‍ തന്നെ പുരുഷന്മാരുടെ സെക്‌സ് അവലംബിക്കുന്നുവെന്നും എന്നുള്ളതാണ് ഇക്കാരണം.
എന്തായാലും സ്ത്രീ ലൈംഗികതയുമായും സ്ത്രീ ലൈംഗിക കാഴ്ചപ്പാടുകളുമായും ബന്ധപ്പെട്ട് വളരെയധികം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന വിവരങ്ങളാണ് ലൂസി പങ്കുവയ്ക്കുന്നത്. തന്റെ പുസ്തകത്തിലും ഈ വിഷയം തന്നെയാണ് വിശദമായി ലൂസി കൈകാര്യം ചെയ്യുന്നത്.
Also Read:- 'സ്‌ട്രെസ്' ബീജത്തിന്റെ 'കൗണ്ട്' കുറയ്ക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...