15 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് മീര അനില്‍; പിന്നിലെ രഹസ്യം ഇതാണ്...

ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും മീര കൂടെക്കൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ് നോക്കുന്നതെങ്ങനെ എന്നാണ് മീര ചോദിക്കുന്നത്. 

meera anil s weight loss journey is viral

നിരവധി സ്റ്റേജ് ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് മീര അനില്‍ (meera anil). ഇപ്പോഴിതാ ശരീരഭാരം കുറച്ചതിന്‍റെ (weight loss) രഹസ്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മീര. എൻജോയ് ചെയ്ത് ഭക്ഷണം കഴിക്കുന്നയാളാണ് മീര. 

അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും മീര കൂടെക്കൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ്  നോക്കുന്നതെങ്ങനെ എന്നാണ് മീര ചോദിക്കുന്നത്. എങ്ങനെയാണ് രണ്ടു പേരും ഭാരം കുറച്ചതെന്നും ചെയ്ത  ഡയറ്റും വർക്കൗട്ടും മീര തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്. ഗ്രീൻ സ്റ്റുഡിയോ ഫിറ്റ്നസിന്റെ ഓൺലൈൻ പഠനമായിരുന്നു തിര​ഞ്ഞെടുത്തത്. അവർ നൽകിയ ഡയറ്റ് ചാർട്ട് അനുസരിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും മീര പറയുന്നു. 

ഷുഗർ പൂർണമായും ഒഴിവാക്കുന്നതിനായി ചായയും കാപ്പിയും ഉപേക്ഷിച്ചു. വെയ്റ്റ് ലോസ് യാത്ര തുടങ്ങുന്നതിന് മുമ്പ് മീരയ്ക്ക് 59 കിലോയും വിഷ്‌ണുവിന് 84 കിലോയും ആയിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റിനു മുൻപായി തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ഉണക്കമുന്തിരി കഴിക്കും.  ശേഷം ഒരുഗ്ലാസ്സ് ചെറു ചൂടുവെള്ളം കുടിക്കും. 

ചൂടുവെള്ളം കുടിച്ച് പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഓരോ റോബസ്റ്റ പഴം കഴിക്കും. ശേഷം ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യും. വർക്കൗട്ടിന് ശേഷം ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞ്  തന്നിരിക്കുന്ന ഡയറ്റ് മെനു അനുസരിച്ചുള്ള ബ്രേക്ക് ഫാസ്റ്റ് കഴിക്കും. പതിനൊന്നര ഒക്കെ ആകുമ്പോൾ ബ്രഞ്ച് കഴിക്കാം. ഏതെങ്കിലും ഫ്രൂട്ട്സോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കാം. ബ്രഞ്ച് കഴിക്കുന്നത് കൊണ്ട് ലഞ്ചിന് നമ്മൾ അധികം ഫുഡ് കഴിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നും മീര പറയുന്നു. 

12.30 ആകുമ്പോൾ ലഞ്ച് കഴിക്കും. ഞങ്ങളുടെ ഡയറ്റിൽ ഉച്ചയ്ക്ക് ചോറു കഴിക്കാൻ പാടില്ല. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം ആയതിനാൽ ചപ്പാത്തിയാണ് കഴിക്കുന്നത്. ചപ്പാത്തിയുടെ കൂടെ ഫിഷ് / ചിക്കൻ കറിയായോ ഗ്രിൽ ചെയ്തോ 3 കഷണം കഴിക്കാം. റെഡ് മീറ്റ് ഒഴിവാക്കണം. ഇതിന്റെ കൂടെ സാലഡ് നിർബന്ധമായും കഴിക്കണം.

വൈകുന്നേരം നാല് മണി ആകുമ്പോൾ ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കാം (ആപ്പിൾ /ഓറഞ്ച്/ പേരയ്ക്ക). വിഷ്‌ണു ഒരു പിടി നട്സ് (കശുവണ്ടി/ ബദാം / നിലക്കടല ) ആയിരുന്നു കഴിച്ചിരുന്നത്. 4.30 ആകുമ്പോൾ  നടക്കാൻ പോകും. 3000 steps / day നടക്കണം. 

രാത്രി ഏഴു മണിക്ക് ഡിന്നർ കഴിക്കും. വൈകുന്നേരം ചോറ് കഴിക്കാം. കാരണം വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. നമ്മൾ കിടക്കുന്നതിനു മൂന്ന് മണിക്കൂർ  മുമ്പെങ്കിലും അത്താഴം കഴിക്കണം. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ചില്ലെങ്കിൽ അതെല്ലാം  ബോഡിയിൽ കാലറി  ആയി അടിയും. അതാണ് പിന്നീട് ഫാറ്റ് ആയി തടി കൂടാൻ കാരണം. ചോറിന്റെ കൂടെ അവിയൽ, ബീറ്റ്‌റൂട്ട് പച്ചടി, കാരറ്റ് തോരൻ എന്നിവയാണ് കറികള്‍. വെള്ളം ഒരു നാല് ലീറ്ററെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മീര പറയുന്നു. രാത്രി എട്ടു മണി ആകുമ്പോൾ ഹെൽത്തി മിൽക്ക്. ഇതായിരുന്നു ഞങ്ങളുടെ ഒരു ദിവസത്തെ ഡയറ്റെന്നും മീര പറഞ്ഞു. 

15 ദിവസം കൃത്യമായി ഡയറ്റ് നോക്കിയതിനു ശേഷം 59 കിലോ ഉണ്ടായിരുന്ന മീര ഭാരം മൂന്ന് കിലോ കുറഞ്ഞു 56 കിലോയിൽ എത്തി. വിഷ്‌ണുവിന്റെ വെയ്റ്റ് 84-ൽ നിന്ന് 4 കിലോ കുറഞ്ഞ്  80ലും.

Also Read: 'വണ്ണം കൂടിയതില്‍ പ്രശ്നമില്ല; അതിലും പ്രധാനം മാനസികാരോഗ്യത്തിനാണ്'; ഹിന ഖാൻ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios