വീട്ടിനകത്ത് 'രാക്ഷസപ്പഴുതാര'; ഭയപ്പെടുത്തുന്ന ചിത്രം വൈറലാകുന്നു
'റെഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തന്റെ അപാര്‍ട്‌മെന്റില്‍ കണ്ടതാണെന്ന അവകാശവാദവുമായി ഒരാള്‍ പുറത്തുവിട്ട ചിത്രം പിന്നീട് വൈറലാവുകയായിരുന്നു. പാറ്റകളെയും ഉറുമ്പുകളെയുമെല്ലാം തിന്ന് മണ്ണിലും ജലാശയങ്ങളിലുമെല്ലാം ജീവിക്കുന്ന മനുഷ്യരുടെ കണ്‍വെട്ടത്ത് അങ്ങനെ വരാറില്ലാത്ത തരം പഴുതാരയാണിതെന്നാണ് വിലയിരുത്തല്‍
വീട്ടിനകത്തായാലും പുറത്തായാലും ചെറുജീവികളുടെ ഒരു സമൂഹം കൂടി നമ്മോടൊപ്പം കഴിയുന്നുണ്ട്. പാറ്റ, ഉറുമ്പ്, ഈച്ച, കൊതുക്, വണ്ട്, പഴുതാര തുടങ്ങി ഒരുപിടി ജീവികള്‍ ഇങ്ങനെ മനുഷ്യരുെട വാസസ്ഥലത്ത് തന്നെ അതിനെ ചുറ്റിപ്പറ്റി കഴിയാറുണ്ട്.
എന്നാല്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ വകഭേദങ്ങള്‍ കണ്ടെക്കുന്നത് അത്ര വ്യാപകമല്ല. അപൂര്‍വ്വമായി ഇത്തരത്തിലുള്ള ജീവികളെ കണ്ടെത്തുമ്പോള്‍ സ്വാഭാവികമായും അത് നമ്മെ ഭയപ്പെടുത്താറുമുണ്ട്.
അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 'രാക്ഷസപ്പഴുതാര'യെന്ന് വിളിക്കുന്ന പ്രത്യേക ഇനത്തില്‍ പെടുന്ന പഴുതാരയാണ് ചിത്രത്തിലുള്ളത്. ജപ്പാനില്‍ നിന്നാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്.
'റെഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തന്റെ അപാര്‍ട്‌മെന്റില്‍ കണ്ടതാണെന്ന അവകാശവാദവുമായി ഒരാള്‍ പുറത്തുവിട്ട ചിത്രം പിന്നീട് വൈറലാവുകയായിരുന്നു. പാറ്റകളെയും ഉറുമ്പുകളെയുമെല്ലാം തിന്ന് മണ്ണിലും ജലാശയങ്ങളിലുമെല്ലാം ജീവിക്കുന്ന മനുഷ്യരുടെ കണ്‍വെട്ടത്ത് അങ്ങനെ വരാറില്ലാത്ത തരം പഴുതാരയാണിതെന്നാണ് വിലയിരുത്തല്‍.
കണ്ടാല്‍ തന്നെ ഭയം ജനിപ്പിക്കുന്ന പഴുതാരയുടെ 'ലുക്ക്' തന്നെയാണ് ചിത്രം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം. നീളന്‍ കാലുകളും കൊമ്പുകളുമെല്ലാമായി കാഴ്ചയില്‍ തന്നെ 'ഭീകരന്‍' ആണെന്ന് തോന്നിപ്പിക്കുകയാണിത്. എന്നാലിവ മനുഷ്യരെ ആക്രമിക്കുന്ന തരമല്ലെന്നാണ് പലരും സോഷ്യല്‍ മീഡിയിയല്‍ തന്നെ കുറിക്കുന്നത്. ഏതായാലും അപ്രതീക്ഷിതമായി വീട്ടിനകത്തെത്തിയ ഈ 'പേടിപ്പെടുത്തുന്ന അതിഥി'യുടെ ചിത്രമിപ്പോള്‍ വ്യാപകമായി നിരവധി പേര്‍ പങ്കുവയ്ക്കുകയാണ്.
Also Read:- തവളയല്ല, എലിയുമല്ല; പിന്നെയെന്താണെന്ന് പറയാമോ?