ആഗ്രഹിച്ച്, കാത്തിരുന്ന് സ്കൂട്ടര്‍ വാങ്ങി യുവാവ്; ഈ സ്വപ്നസാഫല്യത്തിന് കയ്യടിക്കുന്നത് ലക്ഷക്കണക്കിന് പേര്‍

ആഗ്രഹിച്ച സ്കൂട്ടര്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയിരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് ഇദ്ദേഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും വീഡിയോയും പങ്കുവച്ചത്

man owns scooter by paying his 6 years coin collection hyp

ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിത്യേനയുള്ള ചെലവിന് പുറമെ അല്‍പം വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങിക്കുകയെന്നത് ഇത്തിരി പ്രയാസമുള്ള കാര്യം തന്നെയാണ്. ഒരു വീടെന്ന സ്വപ്നം, സ്വന്തമായി വാഹനമെന്ന സ്വപ്നമെല്ലാം കൊണ്ടുനടക്കാത്തവരായി ആരുണ്ട്! 

വളരെ അപൂര്‍വം പേര്‍ മാത്രമാണ് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നെല്ലാം അകന്നുജീവിക്കുന്നത്. മറ്റെല്ലാവരും തന്നെ ജോലി ചെയ്ത് നിത്യച്ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുമ്പോഴും ഈ ആഗ്രഹങ്ങളെല്ലാം കെട്ടുപോകാതെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നവരാണ്.

സമാനമായ രീതിയില്‍ ആഗ്രഹിച്ച സ്കൂട്ടര്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയിരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് ഇദ്ദേഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും വീഡിയോയും പങ്കുവച്ചത്. 

അസമിലെ ദരംഗ് സ്വദേശിയായ മുഹമ്മദ് സയ്ദുല്‍ ഹഖ് എന്ന യുവാവ്, താൻ ആറ് വര്‍ഷത്തോളമായി സ്വരുക്കൂട്ടി വച്ച പണമുപയോഗിച്ചാണ് സ്കൂട്ടര്‍ വാങ്ങിച്ചത്. ഗുവാഹത്തിയില്‍ ഒരു ചെറിയ കച്ചവടം നടത്തുകയാണ് സയ്ദുല്‍ ഹഖ്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു പങ്ക് പതിവായി മാറ്റിവയ്ക്കുമായിരുന്നു. ഒന്ന്- രണ്ട്- അ‍ഞ്ച്- പത്ത് രൂപ തുട്ടുകളാണ് തന്‍റെ സാഹചര്യമനുസരിച്ച് സയ്ദുല്‍ ഹഖ് മാറ്റിവച്ചത്. 

ഇങ്ങനെ ആറ് വര്‍ഷത്തോളമായി മാറ്റിവച്ച നാണയങ്ങള്‍ ഒരു ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ്, തോളില്‍ ചുമന്ന് സയ്ദുല്‍ ഹഖ് സ്കൂട്ടര്‍ ഷോറൂമിലെത്തുന്നത് തൊട്ട് വീഡിയോയില്‍ കാണാം. ശേഷം ഈ നാണയങ്ങള്‍ അവിടെയിരുന്ന് എണ്ണി തിട്ടപ്പെടുത്തുന്നതും രേഖാമൂലം വാഹനം സ്വന്തമാക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഒരുപാട്  പേര്‍ ഒന്നിച്ചിരുന്നാണ് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നത്. 

എന്തായാലും ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ ആഗ്രഹിച്ച വാഹനം സ്വന്തമാക്കിയ സയ്ദുല്‍ ഹഖിന് നിറയെ കയ്യടിയാണ് കിട്ടുന്നത്. ഈ വീഡിയോ തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'കോടികള്‍ ലോട്ടറിയടിച്ചത് മറച്ചുവച്ച് ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു'; അസാധാരണ പരാതിയുമായി ഒരാള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios