'ബോലെ ചൂഡിയാ...'; വര്‍ക്കൗട്ടിനൊപ്പം ഡാന്‍സ് കൂടിയായാലോ? വൈറലായി വീഡിയോ

വര്‍ക്കൗട്ട്  ചെയ്യാന്‍ ഉപയോഗിക്കുന്ന ട്രെഡ്മില്ലില്‍ നിന്നു കൊണ്ട് ഡാന്‍സ് ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണിത്. 
 

Man dances to Bole Chudiyan on a treadmill

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് പലരും. വ്യായാമം ചെയ്യാന്‍ കുറച്ച് മടിയുണ്ടെങ്കിലും ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരത്തില്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരും വീട്ടില്‍ തന്നെ വ്യായാമം ചെയ്യുന്നവരുമൊക്കെയുണ്ട് നമ്മുടെ കൂട്ടത്തില്‍. 

ഇപ്പോഴിതാ ഇവിടെ ഒരു മനോഹരമായ വര്‍ക്കൗട്ട് വീഡിയോ ആണ് വൈറലായിരിക്കുന്നത്. വര്‍ക്കൗട്ട്  ചെയ്യാന്‍ ഉപയോഗിക്കുന്ന ട്രെഡ്മില്ലില്‍ നിന്നു കൊണ്ട് ഡാന്‍സ് ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണിത്. ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മനോഹരമായ ഡാന്‍സ് കൂടി ചെയ്യുകയാണ് യുവാവ്. 'കഭി ഖുഷി കഭി ഗം' എന്ന ബോളിവുഡ് ചിത്രത്തിലെ 'ബോലെ ചൂഡിയാ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് യുവാവ് നൃത്തം ചെയ്യുന്നത്. 

അലോക് ശര്‍മ്മ എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 30,000-ലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഈ ഐഡിയ കൊള്ളാം എന്നും ഡാന്‍സ് ചെയ്താല്‍ വണ്ണം പെട്ടെന്ന് കുറയുമെന്നും ശരീരം ഫിറ്റാകുമെന്നുമാണ് പലരുടെയും അഭിപ്രായം. 

 

അമിത വണ്ണമുള്ള ഒരാള്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇദ്ദേഹത്തിന് വര്‍ക്കൗട്ട് ചെയ്യാൻ മടിയുള്ളതിനാല്‍ അടുത്ത് നിന്ന് ഒരു സ്ത്രീ വര്‍ക്കൗട്ടിന് പ്രചോദനം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാലിവര്‍ പ്രചോദനം നല്‍കുന്ന രീതിയാണ് ഏവരെയും ചിരിപ്പിച്ചത്. നേരത്തെ തന്നെ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടിയ ആളെ പിന്നെയും ഭക്ഷണം കാണിച്ച് കൊതിപ്പിച്ചാണ് ഇവര്‍ വര്‍ക്കൗട്ട് ചെയ്യിക്കുന്നത്. ഇവരുടെ കാഴ്ചയില്‍ കട്‍ലറ്റ് ആണെന്ന് തോന്നിക്കുന്ന എന്തോ സ്നാക്കിരിക്കുന്നു. ഈ സ്നാക്ക് കാണിച്ചുകൊണ്ട് ട്രെഡ്മില്ലില്‍ കൂടുതല്‍ ഓടാൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുകയാണ് സ്ത്രീ. 

Also Read: ഭക്ഷണം നല്‍കിയിരുന്നയാള്‍ മരിച്ചു, വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുരങ്ങന്‍; വീഡിയോ


 

Latest Videos
Follow Us:
Download App:
  • android
  • ios